Image

സംസ്ഥാനത്തെ എല്ലാജില്ലകളിലും 50 കോടി രൂപയുടെ സംസ്‌കാരിക സമുച്ഛയം പണിയാന്‍ പദ്ധതി തയ്യാറാക്കി എല്‍.ഡിഎഫ് സര്‍ക്കാര്‍

Published on 05 May, 2019
സംസ്ഥാനത്തെ എല്ലാജില്ലകളിലും 50 കോടി രൂപയുടെ സംസ്‌കാരിക സമുച്ഛയം പണിയാന്‍ പദ്ധതി തയ്യാറാക്കി എല്‍.ഡിഎഫ് സര്‍ക്കാര്‍

ആലപ്പുഴ : സംസ്ഥാനത്തെ 14 ജില്ലകളിലും 50 കോടിയുടെ സാംസ്‌ക്കാരിക സമുച്ചയം ഉണ്ടാക്കാന്‍ പദ്ധതി തയ്യാറാക്കിയതായ ധനമന്ത്രി തോമസ് ഐസക്. ഏഴു ജില്ലകളില്‍ ഭരണാനുമതി നല്‍കിയതായും ധനകാര്യ - കയര്‍ വകുപ്പുമന്ത്രി ഡോ: ടി.എം.തോമസ് ഐസക് പറഞ്ഞു. നവകേരളത്തിന്റെ ഭാഗമായാണ് സാസംസ്‌ക്കാരിക സമുച്ചയം പണിയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാവാലം നാരായണപണിക്കരുടെ തൊണ്ണൂറ്റി ഒന്നാമത് പിറന്നാള്‍ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ ആലപ്പുഴ നഗരചത്വരത്തില്‍ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഉപഭോഗ സംസ്‌കാര ആര്‍ത്തിയാണിന്ന്.

ഉപഭോഗ സംസ്‌ക്കാരത്തില്‍ നിന്ന് നാടകവും, സംഗീതവും സിനിമയുമൊക്കെയുള്ള ഒരു സാംസ്‌ക്കാരിക അന്തരിക്ഷം ഉണ്ടാകേണ്ടതുണ്ട്. അതിനാണ് നവകേരളത്തില്‍ സാംസ്‌ക്കാരിക സമുച്ചയം ഉള്‍കൊള്ളിച്ചതെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കാവാലത്തിന്റെ സഹപാഠി കല്ലേലി രാഘ വന്‍പിള്ള , ആര്യാട് ഭാര്‍ഗ്ഗവന്‍, നെടുമുടി വേണു, ഫാസില്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക