Image

കൊളംബോ ഭീകരാക്രമണത്തിലെ ചാവേറുകള്‍ കേരളത്തിലേക്ക്‌ വന്നിരുന്നെന്ന് സ്ഥിരീകരിച്ച്‌ സൈനികമേധാവി

Published on 05 May, 2019
കൊളംബോ ഭീകരാക്രമണത്തിലെ ചാവേറുകള്‍ കേരളത്തിലേക്ക്‌ വന്നിരുന്നെന്ന് സ്ഥിരീകരിച്ച്‌ സൈനികമേധാവി

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്‌റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകള്‍ കേരളവും കശ്‌മീരും സന്ദര്‍ശിച്ചിരുന്നതായി സ്ഥിരീകരിച്ച്‌ ശീലങ്കന്‍ സൈനികമേധാവി ലഫ്‌റ്റനന്റ്‌ ജനറല്‍ മഹേഷ്‌ സേനനായകെ. ഏതെങ്കിലും രീതിയിലുള്ള പരിശീലനം നേടാനാണ്‌ ഇവര്‍ ഇന്ത്യയിലെത്തിയതെന്ന്‌ കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ്‌ ചാവേറുകള്‍ ഇന്ത്യയിലെത്തിയിരുന്നു എന്ന്‌ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്‌താവന വെളിപ്പെടുന്നത് .

ഏപ്രില്‍ 21ന്‌ കൊളംബോയിലെ പള്ളികളില്‍ സ്‌ഫോടനം നടത്തിയ ഒരു സ്‌ത്രീയുള്‍പ്പടെയുള്ള ഒമ്ബത്‌ ചാവേറുകളും ഇന്ത്യയിലേക്കെത്തിയത്‌ പരിശീലനം നേടാനോ ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെടാനോ ആണെന്നാണ്‌ സൈനികമേധാവി അറിയിച്ചത്‌.'അവര്‍ ഇന്ത്യയിലേക്ക്‌ പോയിരുന്നു. കശ്‌മീരിലും ബംഗളൂരുവിലും പോയി.കേരളത്തിലേക്കും അവര്‍ പോയിരുന്നു. അത്രയും വിവരങ്ങള്‍ ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌.' ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സേനനായകെ വ്യക്തമാക്കി .സ്‌ഫോടനത്തെക്കുറിച്ച്‌ ഇന്ത്യയില്‍ നിന്ന്‌ ലഭിച്ച മുന്നറിയിപ്പ്‌ എന്തുകൊണ്ട്‌ അവഗണിച്ചു എന്ന ചോദ്യത്തിന്‌ സാഹചര്യങ്ങളും സുരക്ഷാഉദ്യോഗസ്ഥരുടെ ശ്രദ്ധയും വേറെ വഴികളിലായിരുന്നു എന്നാണ്‌ സേനനായകെ പ്രതികരിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക