Image

നാഷ്വില്‍ മാരത്തോണില്‍ കേരള അസോസിയഷന്റെ ഉജ്വല സേവനം

Published on 05 May, 2019
നാഷ്വില്‍ മാരത്തോണില്‍ കേരള അസോസിയഷന്റെ ഉജ്വല സേവനം
റോക്ക് ആന്റ് റോള്‍ നാഷ്വില്‍ മാരത്തോണീല്‍ കേരള അസോസിയഷന്‍ ഓഫ് നാഷ്വിലിന്റെ കുട്ടികളടക്കം, അമ്പതോളംവളണ്ടിയര്‍മാര്‍ പങ്കെടുത്തു.

തുടര്‍ച്ചയായി നാലാമത് വര്‍ഷമാണ് കാനിന്റെ അംഗങ്ങള്‍ നാഷ്വില്‍ മാരത്തോണില്‍ വളണ്ടിയര്‍മാരായി പങ്കെടുക്കുന്നത്. ഇത്തവണയും പ്രത്യേകം സജ്ജീകരിച്ച വാട്ടര്‍ സ്റ്റേഷനില്‍ ഓട്ടക്കാരുടെ ക്ഷീണം മാറ്റാന്‍ വെള്ളം, ഗെറ്റൊറേഡ്്, ഉര്‍ജ്ജദായക ജെല്‍ തുടങ്ങിയവ വിതരണം ചെയ്തു. കൂടതെ മിസ്റ്റ് അഥവ ബാഷ്പപടലം വിതറി ഓട്ടക്കാര്‍ക്ക് ആശ്വാസം നല്കി.

വര്‍ഷങ്ങളായി കോട്ടങ്ങളേതുമില്ലാതെ നടത്തിവരുന്ന സേവനത്തിന് അംഗീകാരമായി മെഡിക്കല്‍ കാമ്പടക്കം പുതിയ വളണ്ടിയര്‍ സംരംഭങ്ങള്‍ക്ക് ഗ്രാന്റ് ലഭിക്കാന്‍ സഹായം നല്കുമെന്ന് നാഷ്വില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഇവന്റ് മാനേജര്‍ കാര്‍ളി രാംസി അറിയിച്ചു.

രാവിലെ 6 മണിക്ക് ആരംഭിച്ച് ഉച്ചയോടെ സമാപിച്ച വളണ്ടിയറിങ്ങിന് കാന്‍ പ്രസിഡണ്ട് ബിജു ജോസഫ്, വൈസ് പ്രസിഡണ്ട് അശോകന്‍ വട്ടക്കാട്ടില്‍, ഔട് റീച്ച് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മന, ജോയിന്റ് സെക്രട്ടറി അനില്‍ പത്യാരി, ജോയിന്റ് ട്രഷറര്‍ ഷിബു പിള്ള, മുന്‍ എക്‌സിക്യൂട്ടിവ് അംഗം അനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.

വളണ്ടിയറിങ്ങില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സെപ്റ്റംബറില്‍ നടക്കുന്ന ഓണാഘോഷത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് ബിജു ജോസഫ് അറിയിച്ചു.

നാഷ്വില്‍ മാരത്തോണില്‍ കേരള അസോസിയഷന്റെ ഉജ്വല സേവനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക