Image

ഡാലസ് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിയെ നിര്‍ണ്ണയിക്കാനായില്ല, റണ്‍ഓഫ് ജൂണ്‍ എട്ടിന്

പി.പി. ചെറിയാന്‍ Published on 05 May, 2019
ഡാലസ് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിയെ നിര്‍ണ്ണയിക്കാനായില്ല, റണ്‍ഓഫ് ജൂണ്‍ എട്ടിന്
ഡാലസ്: മേയ് നാലിനു ഡാലസ് മേയര്‍ സ്ഥാനത്തേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനാവശ്യമായ വോട്ടുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റണ്‍ഓഫ് മത്സരം ജൂണ്‍ എട്ടിനു വീണ്ടും ഉണ്ടാകും. പോള്‍ ചെയ്ത വോട്ടിന്റെ 51 ശതമാനമാണ് വിജയിക്കാനാവശ്യം.

വാശിയേറിയ മേയര്‍ തെരഞ്ഞെടുപ്പില്‍ 9 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ട് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 89 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും അധികം വോട്ടുകള്‍ (21 ശതമാനം) നേടി എറില്‍ ജോണ്‍സണ്‍ ഒന്നാമതും, 18 ശതമാനം വോട്ടുകള്‍ നേടി സ്‌കോട്ട് ഗ്രിഗ്‌സുമാണ് രണ്ടാമത്. ലിന്‍ മക്കാര്‍ബി, മൈക്ക് ആഞ്ചലോണ്‍ എന്നിവര്‍ 14 ശതമാനം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.

2011-നു ശേഷം ആദ്യമായാണ് പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് അവസരം ലഭിച്ചത്. എട്ടു വര്‍ഷം തുടര്‍ച്ചയായി മേയറായിരുന്ന മൈക്ക് റോളിംഗ്‌സിനു മത്സരിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ടെക്‌സസ് സംസ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തികേന്ദ്രമാണെങ്കിലും ഡാലസ് എന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആണ് പിന്തുണച്ചിരുന്നത്.


ഡാലസ് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിയെ നിര്‍ണ്ണയിക്കാനായില്ല, റണ്‍ഓഫ് ജൂണ്‍ എട്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക