Image

ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം: യേശുദാസിനോട് റിമി ടോമി

Published on 05 May, 2019
ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്,  അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം: യേശുദാസിനോട് റിമി ടോമി


ഗാനഗന്ധര്‍വ്വന്‍ യേശുദാസിനോട് ക്ഷമ ചോദിച്ച് നടന്‍ ജയറാമും ഗായിക റിമി ടോമിയും. വിദേശത്ത് നടന്ന ഒരു സ്‌റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. ഇരുവരും ചേര്‍ന്ന് യേശുദാസിന്റെ ഒരു ഗാനം ആലപിക്കുന്നതിന് മുന്‍പായിരുന്നു ക്ഷമ ചോദിച്ചത്. ജയറാമിന്റെയും റിമിയുടേയും ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കഴിഞ്ഞു

ദാസ് സാറിന്റെ തന്നെ ഗാനമാണ് പാടുന്നത്. എന്തൊരു ധൈര്യമാണെന്നു പറഞ്ഞുകൊണ്ടാണ് ജയറാം പാടിയത്. ജയറാം ഗാനത്തിനൊടുവില്‍ യേശുദാസിന്റെ ശബ്ദം അനുകരിച്ചു. ഞാന്‍ ചെയ്തുപോയ എല്ലാ തെറ്റിനും ഇവിടെ പ്രായശ്ചിത്തം ചോദിക്കുന്നുവെന്നാണ് ജയറാം പറഞ്ഞത്. തുടര്‍ന്നാണ് ഞാനും ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് റിമിയും അഭ്യര്‍ത്ഥിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക