Image

ഡോ. രാജന്‍ നടരാജനും അരുണ മില്ലറും ഫോമാ വാഷിംഗ്‌ടണ്‍ റീജിയന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 23 April, 2012
ഡോ. രാജന്‍ നടരാജനും അരുണ മില്ലറും ഫോമാ വാഷിംഗ്‌ടണ്‍ റീജിയന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
വാഷിംഗ്‌ടണ്‍ ഡി.സി: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ മെയ്‌ അഞ്ചാം തീയതി നടക്കുന്ന വാഷിംഗ്‌ടണ്‍ റീജിയന്‍ കണ്‍വെന്‍ഷനില്‍ മേരിലാന്റ്‌ ഡപ്യൂട്ടി സെക്രട്ടറി ഓഫ്‌ സ്റ്റേ ഡോ. രാജന്‍ നടരാജനും, മേരിലാന്റ്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലി ഡെലിഗേറ്റ്‌ അരുണ മില്ലറും മുഖ്യാതിഥികളായി പങ്കെടുക്കും.

മെയ്‌ 5-ന്‌ വൈകിട്ട്‌ 5 മണി മുതല്‍ മേരിലാന്റിലെ റോക്ക്‌ വില്‍ സിറ്റിയില്‍ സ്ഥിതിചെയ്യുന്ന മോണ്ട്‌ ഗോമറി കൗണ്ടിയുടെ ആസ്ഥാനമന്ദിരമായ 101 മണ്‍റോ സ്‌ട്രീറ്റിലാണ്‌ റീജിയണല്‍ കണ്‍വെന്‍ഷന്‍ അരങ്ങേറുന്നത്‌.

ഫോമയുടെ ദേശീയ പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ തുടങ്ങിയവരും റീജിയണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചു.

മേരിലാന്റ്‌ ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒമാലിയുടെ അഡ്‌മിനിസ്‌ട്രേഷനിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ഇന്ത്യന്‍ അമേരിക്കനാണ്‌ ഡപ്യൂട്ടി സെക്രട്ടറി ഡോ. രാജന്‍ നടരാജന്‍. മേരീലാന്റ്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിലെ ആദ്യ വനിതാ ഇന്ത്യന്‍ വംശജയാണ്‌ അരുണ മില്ലര്‍. ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുഖ്യധാരാ നേതാക്കളെ പങ്കെടുപ്പിക്കാന്‍ ഫോമാ ദേശീയ നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ്‌ ഇവരെ മുഖ്യാതിഥികളായി പങ്കെടുപ്പിക്കുന്നതെന്ന്‌ റീജിയണല്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ നാരായണന്‍കുട്ടി മേനോന്‍ അറിയിച്ചു.

ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, ചിക്കാഗോ, ഫ്‌ളോറിഡ, ന്യൂജേഴ്‌സി എന്നിവടങ്ങളിലെ വിജയകരമായ റീജിയണല്‍ കണ്‍വെന്‍ഷനുശേഷം നടക്കുന്ന ക്യാപ്പിറ്റല്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ വിജയകരമാക്കുവാന്‍ 25 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌.

ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ്‌ ജോസ്‌, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ രാജ്‌ കുറുപ്പ്‌, ദയാല്‍ ഏബ്രഹാം, യൂത്ത്‌ ലീഡര്‍ മേഘ ജേക്കബ്‌ എന്നിവരോടൊപ്പം വിന്‍സണ്‍ പാലത്തിങ്കല്‍, ജോര്‍ജ്‌ ചെറുപ്പില്‍, മോഹന്‍ മാവുങ്കല്‍, മാത്യു പോള്‍, ജോര്‍ജ്‌ പാര്‍ണേല്‍, രാജു പോത്തന്‍, ജോണ്‍ മാത്യു, ഷാജി പടിയാനിക്കല്‍, ബാബു ജോര്‍ജ്‌, മുരളീധരന്‍ നെറ്റായി, ബാബു തെക്കേക്കര, പ്രീതി സുധ, വൃന്ദ സുരേഷ്‌, ജോണ്‍സണ്‍ കാടംകുടത്തില്‍ എന്നിവരും വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

മേരീലാന്റ്‌, വെര്‍ജീനിയ, നോര്‍ത്ത്‌ കരോലിന, വാഷിംഗ്‌ടണ്‍ ഡി.സി പ്രദേശങ്ങളിലെ മലയാളി സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങള്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ വിജയത്തിനായി കണ്‍വീനര്‍ നാരായണന്‍കുട്ടി മേനോന്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കുട്ടി മേനോന്‍ (240 543 9579), രാജ്‌ കുറുപ്പ്‌ (410 790 3851), തോമസ്‌ ജോസ്‌ (443 722 3845), ദയാല്‍ ഏബ്രഹാം (410 465 3379), മേഘ ജേക്കബ്‌ (443 306 1077).
ഡോ. രാജന്‍ നടരാജനും അരുണ മില്ലറും ഫോമാ വാഷിംഗ്‌ടണ്‍ റീജിയന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക