Image

പഴമക്കാരുടെ രുചികള്‍ (അശ്വതി ശങ്കര്‍)

Published on 05 May, 2019
പഴമക്കാരുടെ രുചികള്‍ (അശ്വതി ശങ്കര്‍)
നമ്മള്‍ മലയാളികള്‍ക്ക് അല്ലെങ്കില്‍ ഭാരതീയര്‍ക്ക് നമ്മുടെതായ സംസ്കാരമുണ്ടെന്ന് പറയുമ്പോ മലയാളി പുച്ഛിക്കും.എന്താണീ സംസ്ക്കാരം?ഹിന്ദുവിന്റെ മതഗ്രന്ഥസംസ്ക്കാരമാണോ?ഇസ്ലാമിന്റെ ഖുറാന്‍ സംസ്കാരമാണോ?അതോ ക്രിസ്ത്യാനിയുടെ ബൈബിള്‍ സംസ്കാരമാണോ?മതത്തിനപ്പുറം നാം ജനിച്ചു വീഴുന്ന ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് നമ്മുടെ സംസ്കാരമെന്ന് ഞാന്‍ കരുതുന്നു.ഇംഗ്ലീഷുകാര്‍ ആണ്‍പെണ്‍ഭേദമെന്യേ കുടിക്കുന്നു,സിഗരറ്റ് വലിച്ചു തള്ളുന്നു .അതവരുടെ സംസ്കാരമെന്നു പറഞ്ഞാല്‍ അതവരുടെ കാലാവസ്ഥയുടെ സംസ്കാരമാണ്.തണുപ്പിനെ അതിജീവിക്കാനാണ് അത് അവര്‍ ചെയ്യുന്നത്.നമ്മള്‍ ചൂടത്ത്‌നിന്നുകൊണ്ട് ബ്രാന്‍ഡിയും ബിയറും വിസ്കിയും കുടിച്ച് ശരീരത്തിനകത്തേക്ക് വീണ്ടും തീ കോരിയൊഴിക്കുന്നു.നമുക്ക് യോജിച്ചത് തെങ്ങിന്‍ കള്ളല്ലേ?

ലോകത്ത് ഏറ്റവും കൂടുതല്‍ മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കുകയും അതാണ് മോഡേണിറ്റി എന്ന് കരുതുന്നവരാണ് ഇന്ത്യക്കാര്‍ അതും പ്രത്യേകിച്ച് മലയാളികള്‍
അതുപോട്ടെ ഇതെന്റെ മാത്രം ചിന്തയാണ്.ഇത്രയുമൊക്കെ വായടിച്ചുവന്നത് ഞാനടുത്ത ദിവസങ്ങളില്‍ വായിച്ച അതിമനോഹരമായ് നമ്മുടെ ഭക്ഷണസംസ്കാരത്തെ നമ്മുടെ ഇതിഹാസഗ്രന്ഥമായ മഹാഭാരതപശ്ചാത്തലത്തില്‍ ,ഇസ്ലാമിന്റെ 30 ദിവസത്തെ നോമ്പിന്റെ ഊര്‍ജ്ജത്തെ മുന്‍നിര്‍ത്തി ഗാന്ധിയുടെ ലളിതമായ ഭക്ഷണരീതിയെ മുന്‍ നിര്‍ത്തി ശ്രീ എം.പി സതീശന്‍ രചിച്ച "ആവി പാറുന്ന പാത്രം" എന്ന രുചിയൂറും പുസ്തകത്തെ പരിചയപ്പെടുത്താന്‍ വേണ്ടിയാണ്.

ഈ പുസ്തകം വായിച്ചു തുടങ്ങിയാ അണ്ടിപ്പരിപ്പിന്റെ കവര്‍ കൈയില്‍ കിട്ടിയ പോലെയാണ്.തീരാതെ താഴെ വയ്ക്കാനാവില്യ.
ഇന്ന് കേരളീയന്റെ ചിന്തകളില്‍ അന്യം നിന്നുപോയ പഴമക്കാരുടെ രുചികള്‍ എത്ര രുചികരമായാണി പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളതെന്നോ?ശരീരത്തിന്റെ ആരോഗ്യത്തിന് നല്ല ഭക്ഷണമെന്ന പോലെ മനസിന്റെ ആരോഗ്യത്തിന് നല്ല വായനയും അത്യന്താപേക്ഷിതം.മനുഷ്യന്റെ ചിന്തകള്‍ക്ക് ചിറക് മുളയ്ക്കുന്നത് വായനയിലൂടെയെങ്കില്‍ അവ പ്രാവര്‍ത്തികമാക്കാന്‍ നമ്മെ സഹായിക്കുന്നത് നമ്മുടെ നല്ല ഭക്ഷണസംസ്കാരമാണ്. ഭക്ഷണവും ഭാഷണവും നന്നാവണം.
പുസ്തകങ്ങള്‍ അറിവിന്റെ
കാലത്ത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
ആലസ്യത്തിന്റെ കാലത്ത്
ഉറങ്ങുന്നവന് തലയിണയാവുന്നു
ക്ഷാമകാലത്ത്,അലമാരിക്ക്
മുകളിലുള്ള അവസാനത്തെ
അപ്പക്കഷ്ണമെടുക്കാന്‍
അത് ഗോവണിയായി വര്‍ത്തിക്കുന്നു.

"പുസ്തകങ്ങളുടെ പ്രയോജന" മെന്ന കവിതയിലൂടെ സച്ചിദാനന്ദന്‍ പറഞ്ഞുവെച്ച വാക്കുകളുടെപശ്ചാത്തലത്തില്‍ തുടങ്ങി ഈ ആവി പറക്കുന്ന പാത്രത്തെവിവിധകവിതകളുടെ അടിസ്ഥാനത്തില്‍ ലേഖകന്‍ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
ആവി പറക്കുന്ന പാത്രം
എം.പി സതീശന്‍
ഡി.സി ബുക്‌സ് മുദ്രണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക