Image

കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ഈസ്റ്റര്‍- വിഷു ആഘോഷം മെയ് 11-ന് ശനിയാഴ്ച

ജേക്കബ് അലക്‌സ് (പി.ആര്‍.ഒ) Published on 05 May, 2019
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ഈസ്റ്റര്‍- വിഷു ആഘോഷം മെയ് 11-ന് ശനിയാഴ്ച
ന്യൂയോര്‍ക്ക്: കേരള സംസ്കാര പൗതൃകവും തനിമയും നിലനിര്‍ത്തുന്നതിനും, പുതിയ തലമുറയ്ക്ക് അതു കൈമാറുവാനും ഉദ്ദേശിച്ച് യോങ്കേഴ്‌സില്‍ തുടങ്ങിയ കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ഈവര്‍ഷത്തെ ഈസ്റ്റര്‍- വിഷൂ ആഘോഷങ്ങള്‍ മെയ് 11-നു ശനിയാഴ്ച വൈകുന്നേരം 5.30-നു നടത്തുന്നു.

യോങ്കേഴ്‌സിലെ മുംഗബൈ സ്‌പൈസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ മുഖ്യാതിഥിയായിരിക്കും. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ മുഖ്യ സന്ദേശം നല്‍കും. റവ. വര്‍ഗീസ് ഏബ്രഹാം ഈസ്റ്റര്‍ സന്ദേശവും ശ്രീകുമാര്‍ ഉണ്ണിത്താന്‍ വിഷു സന്ദേശവും നല്‍കും. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറും. സാത്വിക ഡാന്‍സ് അക്കാഡമിയിലെ യുവ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടും. ഡിന്നറോടെ സമാപിക്കുന്ന പരിപാടികളിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോന്‍സി വര്‍ഗീസ് (പ്രസിഡന്റ്) 914 620 3298, ബാബു ജോര്‍ജ് (സെക്രട്ടറി) 914 419 4834, കുര്യന്‍ പള്ളിയാങ്കല്‍ (ട്രഷറര്‍) 914 774 6206, മത്തായി എം. ജോണ്‍ (ജോ. സെക്രട്ടറി) 914 309 2895, ജേക്കബ് അലക്‌സ് (ജോ. ട്രഷറര്‍ & പി.ആര്‍.ഒ) 914 426 8938.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക