ഫോമാ കണ്‍വെന്‍ഷന് തിരിതെളിയിക്കാന്‍ ഡോ. അലൈസ അയേഴ്‌സ്
ജോയിച്ചന്‍ പുതുക്കുളംPublished on 23 April, 2012
ന്യൂയോര്‍ക്ക്: 2012 ഓഗസ്റ്റ് 1 മുതല്‍ 6 വരെ പ്രശസ്‌ത ആഢംബര കപ്പലായ കാര്‍ണിവല്‍
ഗ്ലോറിയില്‍ വെച്ച് നടക്കുന്ന ഫോമയുടെ മൂന്നാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനായ
`കണ്‍വെന്‍ഷന്‍ അറ്റ് സീ'യുടെ ഉദ്‌ഘാടന സമ്മേളനത്തിന് തിരിതെളിയിക്കാന്‍
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡപ്യൂട്ടി അസിസ്റ്റന്റ്
സെക്രട്ടറി ഡോ. അലൈസ അയേഴ്‌സ് എത്തും.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ
ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യയുടെ ചുമതലക്കാരിയാണ് ഡോ. അലൈസ.
ഓഗസ്റ്റ് ഒന്നിന് കാര്‍ണിവല്‍ ഗ്ലോറി ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍
നിന്നും പുറപ്പെടുന്നതിനു മുമ്പ് കപ്പലിന്റെ മുഖ്യ ഓഡിറ്റോറിയമായ ആംബര്‍
പാലസിലാണ് ഉദ്‌ഘാടന സമ്മേളനം നടക്കുക. രണ്ട് മണിക്ക് ആരംഭിക്കുന്ന ഉദ്‌ഘാടന
സമ്മേളനത്തിലേക്ക് ഒട്ടേറെ മുഖ്യധാരാ നേതാക്കളെ ഫോമാ ഇതിനോടകം ക്ഷണിച്ചുകഴിഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല