Image

സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 91.1 %

Published on 06 May, 2019
സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 91.1 %


ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിജയം 91.1 ശതമാനമാണ്‌. കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം മേഖലയ്‌ക്കാണ്‌(99.85). ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി ഫലവും ഇന്ന്‌ തന്നെയാണ്‌ പ്രഖ്യാപിച്ചത്‌. 98.11 ശതമാനമാണ്‌ വിജയം. നാലര ലക്ഷം വിദ്യാര്‍ഥികളാണ്‌ ഈ വര്‍ഷം എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതിയത്‌. 37,334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എപ്ലസ്‌ കരസ്ഥമാക്കി. 4,26,513 പേരാണ്‌ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയത്‌. വിജയശതമാനത്തില്‍ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്‌.

കഴിഞ്ഞ വര്‍ഷം 97.84 ശതമാനമായിരുന്നു വിജയം. കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയിലും കുറവ്‌ വയനാടുമാണ്‌. കുട്ടനാടാണ്‌ വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല. ഗള്‍ഫിലെ സ്‌കൂളുകളില്‍ 495 പേര്‍ പരീക്ഷയെഴുതിയതില്‍ 489 പേര്‍ വിജയിച്ചു. ലക്ഷദ്വീപില്‍ 681 പേരില്‍ 599 പേരും വിജയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക