Image

നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ തേജ്‌ ബഹാദൂര്‍ യാദവ്‌ സുപ്രീംകോടതിയെ സമീപിച്ചു

Published on 06 May, 2019
നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ തേജ്‌ ബഹാദൂര്‍ യാദവ്‌ സുപ്രീംകോടതിയെ സമീപിച്ചു


വാരണാസി: വാരണാസിയില്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രിക തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തള്ളിയതിനെതിരെ മുന്‍ ബിഎസ്‌എഫ്‌ ജവാന്‍ തേജ്‌ ബഹാദൂര്‍ യാദവ്‌ സുപ്രീംകോടതിയെ സമീപിച്ചു. അദ്ദേഹത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷണ്‍ കോടതിയില്‍ ഹാജരാകും.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ്‌ വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ്‌ തേജ്‌ ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്‌. പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തേജ്‌ ബഹാദൂറിന്റെ പത്രിക തള്ളിയത്‌.

അഴിമതി കേസിലാണോ സൈന്യത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ ചോദ്യത്തിന്‌ ആദ്യം അതേ എന്നായിരുന്നു തേജ്‌ ബഹാദൂര്‍ നല്‍കിയ മറുപടി. പിന്നീട്‌ പിഴവ്‌ പറ്റിയെന്ന്‌ ചൂണ്ടിക്കാട്ടി അത്‌ തിരുത്തുകയും ചെയ്‌തു. ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ തേജ്‌ ബഹാദൂറിന്റെ പത്രിക തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തള്ളിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക