Image

'മൈ ഫാദേഴ്‌സ് ലാസ്റ്റ് വിഷ്" ടെലിഫിലിം

Published on 06 May, 2019
'മൈ ഫാദേഴ്‌സ് ലാസ്റ്റ് വിഷ്" ടെലിഫിലിം
കൈരളി ടി.വി. ഹൂസ്റ്റണിലെ പ്രവര്‍ത്തകനും, ജേര്‍ണലിസ്റ്റുമായ മോട്ടി മാത്യു കഥയും, തിരക്കഥയും, സംവിധാനവും നിര്‍വഹിച്ച 'മൈ ഫാദേഴ്‌സ് ലാസ്റ്റ് വിഷ് '(My Father's Last wish) കൈരളി ടിവി യു.എസ്.എ. മെയ് 11-ാം തീയതി 9 PM ശനിയാഴ്ച(ന്യൂയോര്‍ക്ക്) സമയം പ്രക്ഷേപണം ചെയ്യുമെന്ന്, കൈരളി ടിവി യു.എസ്.എ.യുടെ ചീഫ് ജോസ് കാടാപ്പുറം അറിയിച്ചു.

വിദേശ മലയാളികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ വൈകാരികമായ തലങ്ങളിലൂടെ പച്ചയായി നര്‍മ്മ പര്യവസാനിയായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത് വളരെ ലളിതമായിട്ടാണ്.

കൈരളി ടി.വി. ഹ്യൂസ്റ്റണ്‍ ബ്യൂറോയും, മൂണ്‍സ്റ്റര്‍ ഫിലിംസ് സംയുക്തമായി നിര്‍മ്മിച്ച ഈ ടെലിഫിലിമില്‍ പ്രശസ്ത നടനും സംവിധായകനും, തിരക്കഥാകൃത്തുമായ പ്രൊഫസ്സര്‍ പി.ബാലചന്ദ്രന്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തോടൊപ്പം ആര്യാട് ഗോപാലകൃഷ്ണന്‍, ആര്‍.എല്‍.വി. സന്തോഷ്, ജോബ് റോക്ക് വിക്രം ബിജോ, ഇന്ദിരാ, ചന്ദ്രിക, കൂടാതെ ഹ്യൂസ്റ്റണില്‍ നിന്നുള്ള കലാകാരന്‍മാരായ ഇന്ദ്രജിത്ത് നായര്‍ ജോബി ജോസഫ്, ബിനീഷ് ജോസഫ് മോട്ടി, സന്ദീപ്.ജെ.എല്‍, പ്രശ്‌സ്ത പ്രവാസി സാഹിത്യകാരന്‍, മാത്യു നെല്ലിക്കുന്ന്, തുടങ്ങിയവര്‍ ഹ്യൂസ്റ്റണിലും കേരളത്തിലുമായി പൂര്‍ത്തീകരിച്ച ഈ ഹൃസ്വചിത്രത്തില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.


അമേരിക്കന്‍ മലയാളികള്‍ തന്നെ ഇതിന്റെ കഥയും, തിരക്കഥയും സംവിധാനം, ഗാനരചന, സംഗീതം, ക്യാമറ, എഡിറ്റിങ്ങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്.

ടെലിഫിലിം- My Fathers Lastwish-by Motti
ടെലികാസ്റ്റ്- മെയ് 11-ശനിയാഴ്ച-9PM- NYTime- കൈരളിടിവി
മെയ് 12-ഞായറാഴ്ച- 4PM-NYTime-Kairali TV
മെയ് 12- ഞായറാഴ്ച-9PM-NYTime-Repeat on people Channel

ഇതിവൃത്തം
അമേരിക്കന്‍ മലയാളിയായ ഒരു മകന്റേയും നാട്ടില്‍ ഏകനും, വിഭാര്യനും രോഗിയായ തന്റെ പിതാവിന്റേയും വൈകാരികമായ ആത്മസംഘര്‍ഷങ്ങളുടെ തീഷ്ണമായ ഓര്‍മ്മപ്പെടുത്തലുകള്‍ അലയടിക്കുന്നതിന്റെ ശുദ്ധമായ പ്രതിഫലനം ഒരു നര്‍മ്മപര്യവസാനിയായി വളരെ ലളിതവും അസങ്കീര്‍ണ്ണവുമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു എന്നതാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ഇതിവൃത്തം 'മൈ ഫാദേഴ്‌സ് ലാസ്റ്റ് വിഷ്'

'മൈ ഫാദേഴ്‌സ് ലാസ്റ്റ് വിഷ്" ടെലിഫിലിം'മൈ ഫാദേഴ്‌സ് ലാസ്റ്റ് വിഷ്" ടെലിഫിലിം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക