Image

അമേരിക്കന്‍ ക്രിസ്ത്യന്‍ റൈറ്റര്‍ റേച്ചല്‍ ഇവാന്‍സ് അന്തരിച്ചു

പി.പി. ചെറിയാന്‍ Published on 06 May, 2019
 അമേരിക്കന്‍ ക്രിസ്ത്യന്‍ റൈറ്റര്‍ റേച്ചല്‍ ഇവാന്‍സ് അന്തരിച്ചു
ആലഭാമ: അമേരിക്കന്‍ ക്രൈസ്തവ എഴുത്തുകാരില്‍ പുരോഗമന ആശയങ്ങളുടെ വക്താവായി അറിയപ്പെട്ടിരുന്ന റേച്ചല്‍ ഹെല്‍ഡ് ഇവാന്‍സ് മുപ്പത്തിയേഴാം വയസ്സില്‍ അന്തരിച്ചു. മെയ് 4 ശനിയാഴ്ചയാണ് ഇവാന്‍സിന്റെ മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഏപ്രില്‍ മാസം ഉണ്ടായ ഇന്‍ഫെക്ഷനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ മെഡിക്കല്‍ ഇന്‍ഡ്യൂസ്ഡ് കോമയിലായിരുന്നു. മെയ് 2ന് സ്ഥിത വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ഭര്‍ത്താവ് ഡാന്‍ ഇവാന്‍സ് അറിയിച്ചു.
1981 ജൂണ്‍ 8ന് അലബാമയിലായിരുന്നു ഇവരുടെ ജനനം. 2003 ല്‍ ബ്രയാന്‍ കോളേജില്‍ നിന്നും ബിരുദമെടുത്ത ഇവര്‍ ചാറ്റനൂഗ ടൈംസ് ഫ്രീ പ്രസ്, ഹെറാള്‍ഡ് ന്യൂസ് എന്നിവയില്‍ കോളമിനിസ്റ്റായിരുന്നു.

'ഇവോള്‍വിംഗ് ഇന്‍ മങ്കിടൗണ്‍'(Evolving in Monkey Town) ആയിരുന്ന ഇവരുടെ ആദ്യ ഗ്രന്ഥ പ്രസിദ്ധീകരണം.
2012 ല്‍ ഇവാന്‍സ് എഴുതിയ എ ഇയര്‍ ഓഫ് ബിബ്ലിക്കന്‍ ഹൂമണ്‍വുഡ്(A Year of biblical Womanwood) ന്യൂയോര്‍ക്ക് ടൈംസിന്റെ ബസ്റ്റ് സെല്ലേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. നിരവധി അവാര്‍ഡുകളും ഇവര്‍ നേടിയിട്ടുണ്ട്. ടെന്നിസ്സി ക്ലീവ് ലാന്റ് സെന്റ് ലൂക്ക് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ച് അംഗമായിരുന്നു. രാഷ്ട്രീയത്തില്‍ മതത്തിന്റെ സ്വാധീനത്തെ പലപ്പോഴും ഇവര്‍ വെല്ലുവിളിച്ചിരുന്നു.

 അമേരിക്കന്‍ ക്രിസ്ത്യന്‍ റൈറ്റര്‍ റേച്ചല്‍ ഇവാന്‍സ് അന്തരിച്ചു അമേരിക്കന്‍ ക്രിസ്ത്യന്‍ റൈറ്റര്‍ റേച്ചല്‍ ഇവാന്‍സ് അന്തരിച്ചു അമേരിക്കന്‍ ക്രിസ്ത്യന്‍ റൈറ്റര്‍ റേച്ചല്‍ ഇവാന്‍സ് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക