Image

അറ്റോര്‍ണി മൈക്കിള്‍ കോഹന്‍ ജയിലില്‍ - മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ആരംഭിച്ചു.

പി. പി. ചെറിയാന്‍ Published on 07 May, 2019
അറ്റോര്‍ണി മൈക്കിള്‍ കോഹന്‍ ജയിലില്‍ - മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ആരംഭിച്ചു.
ഒട്ടിസുവില്ല (ന്യൂയോര്‍ക്ക്): അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ പേഴ്‌സണല്‍ അറ്റോര്‍ണിയും, ട്രംമ്പ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി നാഷണല്‍ ഡപ്യൂട്ടി ഫിനാന്‍സ് ചെയര്‍മാനുമായ മൈക്കിള്‍ കോഹന്‍ (52) മെയ് 6 തിങ്കളാഴ്ച മുതല്‍ മൂന്നുവര്‍ഷത്തേക്ക് ജയിലില്‍ തടവ് പുള്ളി.

നികുതിവെട്ടിപ്പ്, തെറ്റായ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിക്കല്‍, തിരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളില്‍ 2018 ആഗസ്റ്റില്‍ മൈക്കിള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയരുന്നു.

ട്രംമ്പിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെ നിശ്ശബ്ദയാക്കുന്നതിന് അന്നത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംമ്പിന്റെ നിര്‍ദേശപ്രകാരം പണം കൈമാറിയ കേസ്സിലും മൈക്കിള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2018 ഡിസംബറിലാണ് മൈക്കിളിന് മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. 50,000 ഡോളര്‍ പിഴയടക്കുന്നതിനും കോടതി ഉത്തരവിട്ടിരുന്നു.

മാര്‍ച്ച് 18ന് ആരംഭിക്കേണ്ടിയിരുന്ന ജയില്‍വാസം പ്രത്യേക അഭ്യര്‍ത്ഥനെയെ തുടര്‍ന്ന് മെയ് 6ലേക്ക് മാറ്റുകയായിരുന്നു.

2006 മുതല്‍ 2018 മെയ് മാസം വരെ ഡൊണാള്‍ഡ് ട്രംമ്പിന്റെ അറ്റോര്‍ണിയായിരുന്നു മൈക്കിള്‍കോന്‍.

ട്രംമ്പിന്റെ അറ്റോര്‍ണി എന്ന നിലയില്‍ അദ്ദേഹത്തെ കവര്‍ അപ്പു ചെയ്യുന്നതിന് ചില വൃത്തികെട്ട പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവന്നുവെന്ന് കോന്‍ സമ്മതിച്ചു. അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും കോന്‍ പറഞ്ഞു.

അമേരിക്കന്‍ തലസ്ഥാനത്ത് ഉന്നത സ്ഥാനം വഹിച്ചിരുന്ന മൈക്കിളിന് ഇനി മൂന്നു വര്‍ഷം ഫെഡറല്‍ പ്രിസണില്‍ സാധാരണ തടവുകാരനായി കഴിയേണ്ടി വരും.

അറ്റോര്‍ണി മൈക്കിള്‍ കോഹന്‍ ജയിലില്‍ - മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ആരംഭിച്ചു.
Join WhatsApp News
സ്വതന്ത്രൻ 2019-05-07 10:02:54
എത്ര കണ്ടാലും പഠിക്കാത്ത മലയാളിയോട് ഉപദേശിച്ചിട്ടെന്തു കാര്യം സഖാവെ . തൂറിയവനെ ചുമന്നാൽ ചുമന്നവനെ നാറും എന്നതിന്റെ തെളിവാണ് മൈക്കൽ കോവൻ .  അയാൾ ക്രൂശിക്കപ്പെടുകയാണ് . പക്ഷെ മൂന്നാം വര്ഷം അവൻ ഉയർത്തെഴുന്നേൽക്കും .  അന്ന് അമേരിക്കയുടെ ശരീരത്തിൽ കടന്നു കൂടിയിരിക്കുന്ന ഈ ദുർഭൂതം എന്നത്തേക്ക്  അപ്രത്യക്ഷ്യമാകും  എന്ന് വിശ്വസിക്കാം 

കള്ളത്തരവും വഞ്ചനയും ചതിയും തട്ടിപ്പും ജീവിത ശൈലിയാക്കിയ ട്രമ്പിനും അയാളുടെ പിണിയാളുകൾക്കും ഉണരാൻ സാധിക്കില്ല സഖാവേ .   കള്ള മത നേതാക്കളും രാഷ്ട്രീയക്കാരും കൂടി അവരുടെ തലമണ്ടയ്ക്കകത്ത്  വിഷം കുത്തി വച്ച്  കാലുകളിൽ കൂച്ചു വിലങ്ങിട്ടിരിക്കുകയാണ് . അവരുടെ വീടിന്റെ ഭിത്തികളിൽ ട്രംപ് ദേവന്റ ചിത്രങ്ങൾ തൂക്കിയിട്ട് അവനായി ഇവർ ശക്തിപൂജ നടത്തുന്നു .  ഇവർക്ക് ഭ്രാന്ത്പിടിപ്പിക്കാൻ പള്ളികളുടെ പ്രസംഗപീഠത്തിൽ നിന്ന് ഇടയർ  ലേഖനം വായിക്കുന്നു .  ട്രംപ് ക്രിസ്തുവിന്റെ അവതാരമാണെന്ന് ഇവർ കള്ളം പറയുന്നു .  ഈ ബറാബസ്സുകൾ മനുഷ്യവർഗ്ഗത്തെ ബാധിച്ചിരിക്കുന്ന മസ്‌തിഷ്‌ക്ക രോഗമാണ് . ഇതിൽ നിന്ന് ഇവരെ രക്ഷിക്കാൻ, ഈ ശാപത്തിൽ നിന്ന് രക്ഷിക്കാൻ ഇവന്റ് തലയിൽ സ്വതന്ത്ര ചിന്തയുടെ അണുക്കളെ കേറ്റി വിടേണ്ടിയിരിക്കുന്നു .  അല്ലെങ്കിൽ ഇവന്റെ തലമണ്ട കളത്തിൽ ഒരു മഹാഭാരത യുദ്ധം അനിവാര്യം . 
Wake up America 2019-05-07 06:04:49
The Philosophers, the preachers, the prophets, the priests....
they all fooled us with stupid stories of soul, conscience, heaven, hell, 2nd coming.....
They are all myths to exploit us.
 Wakeup America! Fight & Vote for your future; not to protect your religious beliefs which fooled you for generations. A cunning politician will always use religion to cover up his evils. The faithful don't need any evidence, they follow the fox-like fools.-andrew

Why impeach 2019-05-07 16:38:33
There are three inescapable facts from the Mueller report that Mitch McConnell can't hide: 1. A foreign government attacked our elections in order to help Donald Trump. 2. Trump welcomed that help. 3. Trump tried to obstruct the investigation into his actions.
Big Billionaire fake 2019-05-08 05:24:42
WASHINGTON (Reuters) - President Donald Trump's businesses lost a total of more than $1 billion from 1985 to 1994, according to the New York Times, which said it obtained printouts from Trump's official Internal Revenue Service tax transcripts. The newspaper said Trump posted losses in excess of $250 million in both 1990 and 1991, which appeared to be more than double any other individual U.S. taxpayer, based on IRS data. Trump lost so much money that he was able to avoid paying income taxes for eight of the 10 years, the Times said. The White House did not immediately respond to a request for comment. may be the guy who promises 60% return will come with answers, the non- human who support dileep now along with srinivasn the brain dead.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക