Image

ടുജി സ്‌പെക്ട്രം: മാരനും കുറ്റക്കാരനെന്ന്‌ സി.ബി.ഐ

Published on 06 July, 2011
ടുജി സ്‌പെക്ട്രം: മാരനും കുറ്റക്കാരനെന്ന്‌ സി.ബി.ഐ
ന്യൂഡല്‍ഹി: വിവാദ ടുജി സ്‌പെക്‌ട്രം അഴിമതിയില്‍ കേന്ദ്ര ടെക്‌സ്‌റ്റെല്‍സ്‌ മന്ത്രി ദയാനിധി മാരനും കുറ്റക്കാരനെന്ന്‌ സി.ബി.ഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത റിപ്പോര്‍ട്ടില്‍ പറയുന്നു. മാരന്‍ നേരത്തെ ടോലികോം മന്ത്രിയായിരുന്നു. എയര്‍സെല്ലിന്റെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിക്ക്‌ വില്‍ക്കാന്‍ ദയാനിധി മാരന്‍ സമ്മര്‍ദം ചെലുത്തിയെന്ന്‌ സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍സെല്ലിന്‌ ലൈസന്‍സ്‌ അനുവദിക്കുന്നതിനുള്ള ഫയലുകള്‍ ടെലികോം മന്ത്രിയായിരിക്കെ മാരന്‍ അനാവശ്യമായി വൈകിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക