Image

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കില്‍ ഒരു വസന്തോത്സവം

Published on 07 May, 2019
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കില്‍ ഒരു വസന്തോത്സവം
ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന മലയാളി സമൂഹത്തിനുവേണ്ടി, അവരുടെ സൗഹൃദ കൂട്ടായ്മയ്ക്കുവേണ്ടി 1972-ല്‍ രൂപംകൊണ്ട സംസ്കാരിക സംഘടനയാണ് ഇന്ന് നാല്‍പ്പത്തേഴാം വയസ്സിലേക്ക് പ്രവേശിക്കുന്ന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്. മലയാളികളുടെ തറവാട്ട് സംഘടന അല്ലെങ്കില്‍ മുത്തശ്ശി സംഘടനയായി അറിയപ്പെടുന്ന ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തിനും വളര്‍ച്ചയ്ക്കുംവേണ്ടി ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുകയും അതിനെ താങ്ങിനിര്‍ത്തുകയും ചെയ്യുന്ന പൂര്‍വ്വസൂരികളെ ഈ 2019-ലെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ ആരാധനാപൂര്‍വ്വം അനുസ്മരിക്കുന്നു.

മെയ് പത്താം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ക്യൂന്‍സ് വില്ലേജിലെ ഹില്‍സൈഡ് അവന്യൂവിലുള്ള (206-12 Hillside Ave, Queens village, NY 11427) രാജധാനി ബാങ്ക്വറ്റ് ഹാളില്‍ വച്ചു കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2019-ലെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് നിര്‍വഹിക്കപ്പെടുന്നു. ഉദ്ഘാടനത്തോടൊപ്പം പ്രത്യാശയുടെ ഉത്സവമായ ഈസ്റ്റര്‍, വസന്താരംഭത്തിന്റെ ഉത്സവമായ വിഷു, സ്‌നേഹ വാത്സല്യങ്ങളുടെ മൂര്‍ത്തീഭാവങ്ങളായ മാതാക്കളെ ആദരിക്കപ്പെടുന്ന മാതൃദിനം, ആതുരസേവനത്തിന്റെ ദീപശിഖയേന്തുന്ന, ഭൂമിയിലെ മാലാഖയായി വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സസിനുവേണ്ടി മാറ്റിവച്ചിരിക്കുന്ന നഴ്‌സസ് ഡേ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടാണ് ഈവര്‍ഷത്തെ ഉദ്ഘാടന കര്‍മ്മം ആഘോഷിക്കപ്പെടുന്നത്. പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ ആഘോഷങ്ങളെ കൂടുതല്‍ വര്‍ണ്ണാഭമാക്കും. രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ പ്രതിഭകള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.

1980-നു മുമ്പായി അമേരിക്കയിലെത്തി ആതുരസേവന മേഖലിയില്‍ സേവനം അനുഷ്ഠിക്കുന്ന വനിതാ രത്‌നങ്ങളെ പ്രത്യേക പുരസ്കാരം നല്‍കി പ്രസ്തുത വേദിയില്‍ ആദരിക്കുന്നതാണ്. ഈ സുന്ദര സായാഹ്നത്തില്‍, ഈ അസുലഭ ചടങ്ങില്‍ ഭാഗഭാക്കാകുന്നതിനു സഹൃദയരായ എല്ലാ മലയാളികളേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: വിന്‍സെന്റ് സിറിയക് (പ്രസിഡന്റ്) 516 508 8297, വര്‍ഗീസ് കെ. ജോസഫ് (സെക്രട്ടറി) 516 302 3563, സോമനാഥന്‍ നായര്‍ (ട്രഷറര്‍) 646 420 2775, സരോജ വര്‍ഗീസ് (വൈസ് പസിഡന്റ്) 718 347 3828, പോള്‍ പി. ജോസ് (ജോയിന്റ് സെക്രട്ടറി) 516 526 8787).



കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കില്‍ ഒരു വസന്തോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക