Image

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി

Published on 07 May, 2019
ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി


മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലിനും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മെല്‍ബണ്‍ അതിരൂപതക്ക് വേണ്ടി സേവനം ചെയ്ത് മേയ് മൂന്നിന് നാട്ടിലേക്ക് മടങ്ങിയ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക് മെല്‍ബണിലെ ക്‌നാനായ മക്കള്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി.

ഏപ്രില്‍ 28 ന് സെന്റ് മേരിസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ സെന്റ് ആഗ്‌നസ് ചര്‍ച്ച് ഹയത്തില്‍ നടന്ന യാത്രയയപ്പില്‍ നിരവധി വൈദികരും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന ഇടവകകളിലെ അംഗങ്ങളും പങ്കെടുത്തു. 

സെന്റ് സ്റ്റീഫന്‍ ക്‌നാനായ പാരിഷ്, ന്യൂയോര്‍ക്ക് വികാരി ഫാ. ജോസ് തറക്കല്‍, ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍, മുന്‍ ചാപ്ലിന്‍ ഫാ. തോമസ് കുമ്പുക്കല്‍, കൈക്കാരന്‍ ഷിനു ജോണ്‍, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സോളമന്‍ പാലക്കാട്ട്, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിസി കുന്നംപടവില്‍, കെസിവൈഎല്‍ പ്രസിഡന്റ് സ്‌റ്റെബിന്‍ ഒക്കാട്ട്, മിഷന്‍ ലീഗ് ലീഡേഴ്‌സ് അലീന കുരിയന്‍, ആഞ്ചലോ ജോസ് എന്നിവര്‍ സംസാരിച്ചു. കൈക്കാരന്‍ ആന്റണി പ്ലാക്കൂട്ടത്തില്‍ നന്ദി പറഞ്ഞു. 

വിശുദ്ധ ജോണ്‍ നെപുംസ്യാനോസിന്റെ നാമഥേയത്തിലുള്ള കുമരകം ഇടവകയിലേക്ക് നിയമിതനായ അദ്ദേഹത്തെ യാത്ര അയയ്ക്കാന്‍ നിരവധി പേരാണ് മെല്‍ബണ്‍ എയര്‍പോര്‍ട്ടിലും എത്തിയത്. 

റിപ്പോര്‍ട്ട്:സോളമന്‍ ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക