Image

കെ.എച്ച്.എന്‍.എ: സുരേഷ് രാമകൃഷ്ണന്‍ ടെക്‌സാസ് റീജിയന്‍ വൈസ് പ്രസിഡന്റ്

ജീമോന്‍ റാന്നി Published on 08 May, 2019
കെ.എച്ച്.എന്‍.എ: സുരേഷ് രാമകൃഷ്ണന്‍ ടെക്‌സാസ് റീജിയന്‍ വൈസ് പ്രസിഡന്റ്
ന്യൂജെഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെക്‌സസ് (Lone Star Region) റീജിയന്റെ വൈസ് പ്രസിഡന്റ് ആയി സുരേഷ് രാമകൃഷ്ണനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

ഫ്‌ലോറിഡയില്‍ ഒര്‍ലാന്റോയില്‍ നിന്നും 12 വര്‍ഷത്തോളമായി ഹൂസ്റ്റണില്‍ താമസിച്ചു വരുന്ന സുരേഷ് രാമകൃഷ്ണന്‍ അറിയപ്പെടുന്ന ഒരു പ്രൊഫഷണല്‍ ടെന്നീസ് കോച്ച് കൂടിയാണ്.ഹൂസ്റ്റണിലെ വിവിധ ബിസിനസ് മേഖലകളില്‍ തന്റെ കഠിനാധ്വാനം കൊണ്ട് ഉയര്‍ന്നു വന്ന ഒരു വ്യവസായിയാണ് 'നേര്‍ക്കാഴ്ച' പത്രത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും ഹൂസ്റ്റണിലെ വിവിധ സാംസ്‌കാരിക സംഘടനകളില്‍ സജീവ സാന്നിധ്യവുമായ സുരേഷ്. കഴിഞ്ഞ 'ഫോമാ ഫാമിലി കണ്‍വെന്‍ഷനില്‍  ജനറല്‍ കണ്‍വീനറായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സുരേഷ്, ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് 2019 മീഡിയ കണ്‍വെന്‍ഷന്റെ ചീഫ് കോര്‍ഡിനേറ്ററു മാണ്. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) മുന്‍ സെക്രട്ടറിയായ സുരേഷ് , ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ആരംഭം മുതല്‍ കമ്മിറ്റിയില്‍ സജീവമായിരുന്നു. 

സുരേഷിന്റെ ബിസിനസ് രംഗത്തെയും കലാസാംസ്‌കാരിക മാധ്യമ മേഖലകളിലുമുള്ള സംഘടനാപാടവവും പരിചയസമ്പത്തും കെ.എച്ച്.എന്‍.എ യുടെ 2019 ലെ കണ്‍വെന്‍ഷന് ഒരു മുതല്‍ക്കൂട്ടാകും എന്ന് ഡോ.രേഖാ മേനോന്‍ അഭിപ്രായപ്പെട്ടു. 

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയാണ് സുരേഷ്. ഭാര്യ ദീപ നായര്‍, മക്കള്‍ വൈഷ്ണവ്, വിഷ്ണു.

2019 ആഗസറ്റ് 30 മുതല്‍ സെപ്തംബര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് വിശ്വമലയാളി ഹിന്ദു സംഗമം അരങ്ങേറുന്നത്. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകന്‍ സായ് ദീപക് തുടങ്ങി ഒട്ടനവധി പേര്‍ അതിഥികളായെത്തുന്ന കണ്‍വെന്‍ഷനില്‍ കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org സന്ദര്‍ശിക്കുക.


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

കെ.എച്ച്.എന്‍.എ: സുരേഷ് രാമകൃഷ്ണന്‍ ടെക്‌സാസ് റീജിയന്‍ വൈസ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക