Image

ഡാളസ് ഐ.പി.സി ടാമ്പര്‍നാക്കള്‍ പ്രത്യേക കണ്‍വന്‍ഷന്‍ മെയ് 10, 11 തീയതികളില്‍. ഷമീര്‍ കൊല്ലം പ്രസംഗിക്കുന്നു.

പി.പി. ചെറിയാന്‍ Published on 08 May, 2019
ഡാളസ് ഐ.പി.സി ടാമ്പര്‍നാക്കള്‍ പ്രത്യേക കണ്‍വന്‍ഷന്‍ മെയ് 10, 11 തീയതികളില്‍. ഷമീര്‍ കൊല്ലം പ്രസംഗിക്കുന്നു.
ഡാളസ്: ഡാളസ് ഐ.പി.സി. ടാമ്പര്‍നാക്കിളില്‍ മെയ് 10, 11 തിയ്യതികളില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന സുവിശേഷ കണ്‍വന്‍ഷനില്‍ വചന പണ്ഡിതനും, സുവിശേഷ പ്രാസംഗീകനുമായ പാസ്റ്റര്‍ ഷമീര്‍ കൊല്ലം പ്രസംഗിക്കുന്നു.

മെയ് 10, 11 തിയ്യതികളില്‍(വെള്ളി, ശനി) വൈകീട്ട് 7 മുതല്‍ 9 വരെയാണ് സുവിശേഷ യോഗങ്ങള്‍ ഉണ്ടായിരിക്കുകയെന്ന് ബ്രദര്‍ ബഞ്ചമിന്‍ സഖറിയ അറിയിച്ചു. 

ജാതിമതഭേദമെന്യെ എല്ലാവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഗീത ശുശ്രൂഷയോടെ യോഗം 7 മണിയ്ക്ക് തന്നെ ആരംഭിക്കും. 

സ്ഥലം : ഐ.പി.സി. ടാമ്പര്‍നാക്കള്‍ ഡാളസ്,
9121 ഫെര്‍ഗുസന്‍ റോഡ്, ഡാളസ്- ടെക്‌സസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 972 951 4168

ഡാളസ് ഐ.പി.സി ടാമ്പര്‍നാക്കള്‍ പ്രത്യേക കണ്‍വന്‍ഷന്‍ മെയ് 10, 11 തീയതികളില്‍. ഷമീര്‍ കൊല്ലം പ്രസംഗിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക