Image

ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തി

Published on 08 May, 2019
 ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തി


ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഡല്‍ഹിയിലെ രാഹുലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്‌ച അര മണിക്കൂര്‍ നീണ്ടു നിന്നു.

50 ശതമാനം വിവിപാറ്റ്‌ സ്ലിപ്പുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹരജി തള്ളിയ സുപ്രീം കോടതി നടപടി, പ്രതിപക്ഷ കക്ഷികളോട്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിക്കുന്ന സമീപനം, തുടര്‍ നീക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അഞ്ച്‌ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ്‌ നല്‍കുന്ന സൂചനകളെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്‌തതായി അറിയുന്നു.

ചൊവ്വാഴ്‌ച തന്നെ കൂടിക്കാഴ്‌ചക്ക്‌ നായിഡു ശ്രമിച്ചിരുന്നെങ്കിലും രാഹുല്‍ തിരഞ്ഞെടുപ്പു പ്രചാരണ തിരക്കിലായിരുന്നതിനാല്‍ ബുധനാഴ്‌ചത്തേക്കു മാറ്റുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക