Image

മണികര്‍ണ്ണികയോട് യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )

മിനി വിശ്വനാഥന്‍ Published on 08 May, 2019
 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
മണികര്‍ണ്ണികയോട്  യാത്ര പറഞ്ഞ് പിരിഞ്ഞു.
ഗംഗാസ്‌നാനത്തിനു ശേഷമുള്ള  മണികര്‍ണ്ണികാഘട്ട് സന്ദര്‍ശനം സമ്മാനിച്ചത്  അത്യപൂര്‍വ്വമായ ശ്മശാന കാഴ്ചകളായിരുന്നു. ജനനത്തിനും മരണത്തിനുമിടയിലുള്ള സംഘര്‍ഷമാണ് ഈ ചെറു ജീവിതമെന്ന് കാട്ടിത്തന്ന് അഹംബോധത്തിന്റെ  നിസ്സാരത ഒന്നുകൂടി ഓര്‍മ്മിപ്പിക്കലായി അത്. ഇത്രയും നിര്‍വ്വികാരമായി മരണവുമായി ഇടപെടുന്ന ഗംഗാതടം മറ്റൊന്നില്ല , ഹരിശ്ചന്ദ്ര ഘട്ടൊഴിച്ച്. ജീവിതങ്ങള്‍ ഇതിനിടയിലും സമൃദ്ധമായി പൂത്തുലയുകയും അതുപോലെ കൊഴിഞ്ഞു വീഴുകയും ചെയ്ത് കൊണ്ടിരുന്നു. മരണം കാത്ത് സമ്പന്ന വൃദ്ധജനങ്ങള്‍ മണികര്‍ണ്ണികക്കു സമീപം വാടക വീടുകള്‍ തേടിയെത്തി. ശരീരങ്ങള്‍ കത്തിയെരിയുന്ന പുകക്കാറ്റില്‍ തങ്ങളുടെ ഊഴവും കാത്തിരുന്നു ,ഘാട്ടുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ശുദ്ധസംഗീതത്തിന്റെ അകമ്പടിയോടെ !

ലസ്സി നല്‍കിയ ഉന്മേഷത്തില്‍  വീണ്ടും നടപ്പ് തുടര്‍ന്നു. തെരുവുകളും റോഡുകളും ഉത്സവ ലഹരിയിലാണ്. മധുര പലഹാരങ്ങളും പലതരം ഖീറുകളും ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്ത് കൊണ്ട് ജനക്കൂട്ടം ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിശ്വനാഥ ദര്‍ശനത്തിനായുള്ള ക്യു വലുതായി വന്നു. ഞങ്ങളുടെ താമസസ്ഥലത്തിനു മുന്നിലുള്ള റോഡിലും വന്‍ തിരക്ക് ഉണ്ടായിരുന്നു. എല്ലാറോഡുകളുടെയും വശങ്ങളില്‍  കയറു കൊണ്ടും മരത്തടികള്‍ കൊണ്ടും ചെറുവേലികള്‍ കെട്ടിയിരുന്നു. അതിനുള്ളിലാണ് ജനങ്ങള്‍  ക്യൂ നില്‍ക്കുന്നത്...
പുറത്തെ തിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിച്ചു വന്നു കൊണ്ടേയിരുന്നു.

സ്ഥല പരിചയമില്ലാത്തതു കൊണ്ട് ഒരേപോലുള്ള തെരുവുകള്‍ തിരിച്ചറിയാനാവാതെ ഞങ്ങള്‍ അല്പം ചുറ്റി വളഞ്ഞു. പക്ഷേ വഴി പറഞ്ഞു തരാന്‍ ആരും വിമുഖത കാണിച്ചില്ല. ക്ഷേത്രത്തിനു ചുറ്റുപാടുമുള്ള എല്ലാ ഇടറോഡുകളില്‍ കൂടിയും ഞങ്ങള്‍ അപ്പോഴേക്കും നടന്നു കഴിഞ്ഞിരുന്നു. കാശിയിലെ തെരുവുകളുടെ ഒരു നേര്‍ക്കാഴ്ച സമ്മാനിക്കുന്ന നടത്തമായി അത്.

റൂമിലെത്തി കുളിച്ചു ഫ്രഷായി വീണ്ടും ദര്‍ശനത്തിനൊരുങ്ങി പുറത്തിറങ്ങി.

ശിവരാത്രി ഘോഷയാത്രയുടെ തിരക്കിലും ബഹളത്തിലും തെരുവുകള്‍ തിളങ്ങി..  ശിവപാര്‍വ്വതിമാരും, കൂട്ടത്തില്‍ ഗണപതിയും, കാര്‍ത്തികേയനും നിറഞ്ഞു നില്കുന്ന ടാബ്ലോകള്‍ക്ക് പുറമെ മറ്റ് ഉപദൈവങ്ങളും, കലാപരിപാടികളും നാമജപങ്ങളും കൊണ്ട് റോഡുകള്‍ നിറഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും ആവേശത്തോടെ ഹര ഹര മഹാദേവ് വിളികളോടെ ജനക്കൂട്ടവും നിരന്നു. നാഗസന്യാസിമാരും അഘോരികളും, വിദേശികളും, നാട്ടുകാരും ഭക്തിലഹരിയില്‍ മുഴുകി ഘോഷയാത്രയെ അനുഗമിച്ചു. ചെവിയപ്പെിക്കുന്ന  ശബ്ദഘോഷങ്ങളും വര്‍ണ്ണ വെളിച്ചവും നാമജപഘോഷങ്ങളും കൊണ്ട് മുഖരിതമായ തെരുവില്‍ വഴിയറിയാത്ത കുട്ടികളെ പോലെ ഞങ്ങള്‍ പതുങ്ങി നിന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ അവിസ്മരണീയ  കാഴ്ചാനുഭവമായിരുന്നു ആ ഘോഷയാത്ര.

കണ്ണു മിഴിച്ച് നില്ക്കുന്ന എന്നെ നോക്കി  തൊട്ടടുത്ത് നിന്ന പണ്ഡിറ്റ്  മന്ത്രിച്ചു .. ഇതാണ് കാശി വിശ്വനാഥന്റെ ശിവരാത്രി ആഘോഷം .. ഇതില്‍പ്പരമൊന്ന് വേറെ എവിടെയും കാണാനാവില്ല. ഇന്നാണ് ശിവ മാംഗല്യം ... ഞങ്ങള്‍ക്ക് ആഘോഷത്തിന്റെ അവസാന വാക്കാണിന്ന്. ഇന്ന് മുഴുവന്‍ തെരുവ് ഇതുപോലെ കൊട്ടിപ്പാടി ആഘോഷിക്കും.  ഭാംഗ് ചേര്‍ത്ത പാലാണ് ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുക. വര്‍ഷത്തിലൊരിക്കലാണ് ഈ ചടങ്ങ്. അത് ഒഴുകിയെത്തുന്നത് ഗംഗാ നദിയിലേക്കാണ്. അവിടെയും ദേവതമാര്‍ ആശംസകളുമായി എത്തി നില്‍ക്കും. മുപ്പത്തിമുക്കോടി ദൈവങ്ങളും ഇന്ന് പ്രാര്‍ത്ഥനാനിര്‍ഭരരായി മഹാക്ഷേത്രത്തിനു ചുറ്റും ഉണ്ടാവും....,

ഞങ്ങള്‍ക്കാണെങ്കില്‍,  ഇന്ന് ദര്‍ശനപുണ്യത്തിന്റെ ദിവസമാണ്. 
ശിവരാത്രി ദിവസം കാശി വിശ്വനാഥന്റെ മംഗല്യ പൂജയില്‍ പങ്കെടുക്കുക എന്ന അസുലഭ പുണ്യം സമ്മാനിച്ച അജിത് ഭായിയോടുള്ള സ്‌നേഹം ഒന്നുകൂടി പറയാതിരിക്കാനാവില്ല. ഞങ്ങള്‍ക്കും കൂടി വേണ്ടി അദ്ദേഹം മുന്‍കൂറായി പ്രത്യേക പൂജക്ക് ഏര്‍പ്പാടാക്കിയിരുന്നു. അത്യപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അവസരങ്ങളിലൊന്നാണ് ശിവപാര്‍വ്വതി മംഗല്യ ദിവസത്തെ ശിവദര്‍ശനം.

ജനങ്ങള്‍ മഹാപ്രവാഹം പോലെ ഒഴുകുകയാണ്. ഞാനും ഉഷയും പരസ്പരം കൈകള്‍ കോര്‍ത്ത് പിടിച്ച് അവരെ പിന്‍തുടര്‍ന്നു. പൂജാദ്രവ്യങ്ങള്‍ തലപ്പേറായി ഏറ്റിക്കൊണ്ട് മുഖ്യ പുരോഹിതന്റെ മകന്‍ മുന്നിലുണ്ടായിരുന്നു. .ഹര ഹര മഹാദേവ് ' എന്ന മന്ത്രം ഞാനും ആള്‍ക്കൂട്ടത്തിനൊപ്പം ഏറ്റുവിളിച്ചു.. നമഃ ശിവായ എന്ന പഞ്ചാക്ഷരി ആവര്‍ത്തിച്ചു ചൊല്ലി.
ദീപപ്രഭയില്‍ ക്ഷേത്രത്തിന്റെ സുവര്‍ണ്ണ ഗോപുരം തിളങ്ങി. കൂവളത്തിലകള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും ക്ഷേത്രത്തിനു ചുറ്റും ഭംഗിയായി അലങ്കരിച്ചിരുന്നു. മതില്‍ക്കെട്ടിനുള്ളിലേക്ക് ചാഞ്ഞു കിടക്കുന്ന വൃക്ഷക്കൊമ്പുകളിലും ചുവരിലും കുരങ്ങന്‍മാര്‍ നിര്‍ന്നിമേഷരായി ഇരിക്കുന്നുണ്ടായിരുന്നു. ഈ ബഹളങ്ങളൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടില്‍ ..

ഭക്തജനങ്ങള്‍ക്കുള്ള ദര്‍ശനം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഞങ്ങള്‍ അടങ്ങുന്ന ഗ്രൂപ്പ് പണ്ഡിറ്റിന്റെ പിറകെ നടന്നു.ഭക്തിലഹരിയില്‍ സ്വയം മറന്ന ആള്‍ക്കൂട്ടം ഭ്രാന്തമായ ആവേശത്തോടെ ബഹളം വെച്ചു കൊണ്ടിരുന്നു.
അതി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലൂടെ  ഞങ്ങളും ഗര്‍ഭഗൃഹത്തില്‍ സ്വയംഭൂവായ 
ശിവലിംഗത്തിനു മുന്നിലെത്തി.

മനസ്സ് കാരണമില്ലാതെ വേവലാതിപ്പെട്ടു. നിരാലംബയായി ഞാനവിടെ നിന്നു. എന്തു ചെയ്യണമെന്നറിയാതെ, എന്തു പറയണമെന്നറിയാതെ നിശ്ചലതയുടെ ഏതാനും നിമിഷങ്ങള്‍. ചുറ്റുമുള്ളവര്‍ നിലത്ത് കിടന്ന് കരഞ്ഞുകൊണ്ട് ദേവനെ വിളിക്കുകയാണ്, ശിവലിംഗത്തില്‍ സ്പര്‍ശിക്കാനായി കൈയെത്തിപ്പിടിക്കുകയാണ്. അതിനിടയില്‍ ഒരു പൂജാരി വിഗ്രഹത്തിന് ചുറ്റും വെള്ളമൊഴിച്ച് കഴുകുകയും പൂക്കള്‍ മാറ്റുകയും ചെയ്യുന്ന തിരക്കിലാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്കടുത്ത് ഭക്തര്‍ക്ക് പ്രവേശനമില്ലല്ലോ. ആ ഒരു സംശയത്തോടെ ചുറ്റും നോക്കിയപ്പോള്‍ ഒരാള്‍ ഇരു കൈകളും കൊണ്ട് ശിവലിംഗത്തെ കെട്ടിപ്പിടിച്ച് വിലപിക്കുകയാണ്, ഭഗവാനോട് സങ്കടം പറയുകയാണ്. എന്റെ വിഷമം കണ്ട് മനസ്സലിഞ്ഞ പൂജാരിയുടെ സഹായത്തോടെ ഞാനും ശിവലിംഗത്തെ സ്പര്‍ശിച്ച് ദര്‍ശനപുണ്യത്തോടൊപ്പം ശിവലിംഗ സ്പര്‍ശനപുണ്യവും സ്വന്തമാക്കി.
 ആവശ്യങ്ങളോ പരാതികളോ ഉണ്ടായിരുന്നില്ല എനിക്ക്... 
നന്ദി മാത്രം പറഞ്ഞു ....
അനുഗ്രഹങ്ങള്‍ക്ക് , ഈ അനിര്‍വ്വചനീയ അനുഭവത്തിന്..
ഈയൊരു മനുഷ്യ ജന്മം സമ്മാനിച്ചതിന്.

ഒരു ചെറു തൂവല്‍ പോലെ ഭാരരഹിതമായ മനസ്സുമായി ശ്രീകോവിലില്‍ നിന്ന് പുറത്തിറങ്ങി.
 ഉപദേവതകള്‍ക്ക് മുന്നിലുള്ള മണ്ഡപങ്ങളിലും ഹോമങ്ങളും, പൂജകളും മന്ത്രോച്ചാരണങ്ങളും തുടങ്ങിയിരുന്നു. 
ഞങ്ങള്‍ നിറഞ്ഞ മനസ്സോടെ കാത്തിരുന്നു;  മംഗല്യപൂജയുടെ നേര്‍ക്കാഴ്ചകള്‍ക്ക് കണ്ണുകളര്‍പ്പിച്ച് കാത്തിരുന്നു.

പൂജാവിശേഷങ്ങള്‍ തുടരും 

 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
 മണികര്‍ണ്ണികയോട്  യാത്ര പറയുമ്പോള്‍ (ഗംഗയെ അറിയാന്‍ 12 - മിനി വിശ്വനാഥന്‍ )
Join WhatsApp News
The Ganges: holy river from hell 2019-05-08 09:23:03

What is dumped in the river Ganges? Raw sewage, plastic bags and bottles, industrial effluents, human waste, chemicals from tanneries, discarded idols, cow dung, partially cremated corpses, garlands of flowers, human remains, animal carcasses, butcher’s offal, chemical dyes from sari factories and construction waste.

It only takes a few hours of being in the ancient holy city of Varanasi – the most sacred place in the world for Hindus – to realise that the question needs to be reworded as “what is not dumped in the Ganges?” 

On an overcast, but oppressively humid, August day, India’s holiest river is the colour of pewter and swollen from the monsoon rains, which have raised the water level to cover some of the famous ghats – the long stretch of steps leading down to the river.

At Assi Ghat, named after the river Assi, which flows into the Ganges near this spot, a herd of buffalo has been brought by their owner to cool off in the river. Submerged up to their backs, they stand, still as statues, in the same water that locals and pilgrims will bathe in.

The Assi river has been reduced to this,” says Virender Nishad, a seventh generation boatman, pointing to a three-metre wide drain, full of sludge, plastic and litter. “If nothing changes, the Ganges will become like this too in 20 or 30 years. If we go on polluting it, the river will be ruined and so will we.”

Nishad represents that curious paradox found all over India – everyone knows what the problem is and how it should be fixed but somehow it never is. The will to act is missing, in ordinary people, in the government.

Nishad has grown up on the ghats. Now 30, he has seen the river he regards as a living deity become indescribably dirty. “When I was a boy, I used to drink the water. It used to be much cleaner and fast-flowing,” he says.

But his memories have probably been sanitised by time because it was almost 30 years ago that the Indian government launched its first huge clean-up project so the river cannot have been as clean as Nishad remembers.

ver the decades, numerous campaigns to clean the Ganges have come and gone. Billions of dollars have been thrown into the river. Good intentions have been felled by corruption and mismanagement. The pollution and its causes have been dissected ad nauseam. Yet it is filthier than ever.

The Ganges flows for 2500 kilometres from the Himalayas through four states where 400 million Indians live through to the east coast where it empties into the Bay of Bengal. As it passes through 100 towns and cities, it absorbs all their human and industrial waste.

Experts estimate that more than 3000 million litres of untreated sewage from these towns along the Ganges are pumped into the river every day. By the time it reaches Varanasi, whose untreated sewage (or most of it) is also pumped into the waters, it becomes a sewer and the sixth most polluted river in the world.

Dr Vishwambhar Nath Mishra, a university professor whose family has been temple priests here for 13 generations, says that 33 sites in the city continually discharge raw sewage into the river. 

By Amrit Dhillon  (posted by Anthappan)

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക