Image

നീരവ് മോദിക്കു ജാമ്യമില്ല; വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വീണ്ടും അപേക്ഷ തള്ളി

Published on 08 May, 2019
നീരവ് മോദിക്കു ജാമ്യമില്ല; വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വീണ്ടും അപേക്ഷ തള്ളി

ലണ്ടന്‍: വായ്പത്തട്ടിപ്പുകേസില്‍ വജ്രവ്യാപാരി നീരവ് മോദിക്കു ജാമ്യമില്ല. നീരവിന്റെ ജാമ്യാപേക്ഷ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളി. കടുത്ത ജാമ്യവ്യവസ്ഥകള്‍ പാലിക്കാമെന്ന് നീരവ് മോദി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ വിശ്വാസമില്ലെന്ന് ജഡ്ജി വ്യക്തമാക്കുകയായിരുന്നു.

കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. കേസില്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി 14,000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണ് കേസിലെ മുഖ്യപ്രതികള്‍

ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസുള്ള നീരവ് മോദി ലണ്ടനില്‍ സുഖവാസം നടത്തുന്നത് ഒരു രാജ്യാന്തരമാധ്യമം വാര്‍ത്തയാക്കിയതോടെയാണ് അറസ്റ്റിലായത്. യുകെയില്‍ പുതിയ കമ്പനി തുടങ്ങി ആഭരണ വ്യാപാരം തുടരുകയായിരുന്നു ഈ സമയത്തു നീരവ് മോദി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക