Image

അറക്കല്‍ അധികാരിയായി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റു

Published on 08 May, 2019
അറക്കല്‍ അധികാരിയായി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റു


തലശ്ശേരി: കണ്ണൂര്‍ അറക്കല്‍ രാജ കുടുംബത്തിന്റെ നാല്‍പതാമത് അധികാരിയായി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റു. അറക്കല്‍ സുല്‍ത്താനായിരുന്ന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചതിനെ തുടര്‍ന്നാണ് മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി.പി.എം നേതാവ് പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ ഏക മുസ്ലിംരാജവംശമായ അറയ്ക്കല്‍ രാജവംശത്തിലെ ഭരണാധിപയാണ് അറയ്ക്കല്‍ ബീവി. അറയ്ക്കല്‍ രാജവംശം മരുമക്കത്തായ സമ്പ്രദായമാണ് ആചരിച്ചു പോരുന്നത്. കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക