Image

അന്നമ്മ ഉതുപ്പാന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 08 May, 2019
അന്നമ്മ  ഉതുപ്പാന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂ യോര്‍ക്ക് : ഫൊക്കാന ബോസ്റ്റണ്‍  റീജിണല്‍ വൈസ് പ്രസിഡന്റ്  ബിജു തൂമ്പിലിന്റെ മാതാവും  തൂമ്പില്‍ പരേതനായ ഉതുപ്പാന്‍റെ ഭാര്യ അന്നമ്മ ഉതുപ്പാന്‍ തൂമ്പില്‍ (93) കേരളത്തില്‍  നിര്യാതയായി.

മക്കള്‍ : മേരി, പരേതനായ ജോയി, സിസ്റ്റര്‍ ദീപാ (റിട്ട. പ്രഫസര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), പരേതനായ ബേബി,ബിജു തൂമ്പില്‍  . മരുമക്കള്‍ : പരേതനായ ഫിലിപ്പ് മാധവശ്ശേരില്‍ നീണ്ടൂര്‍, ലീലാമ്മ മുരിയന്‍മ്യാലില്‍ കട്ടച്ചിറ, ജോണ്‍ കോയിക്കല്‍ ഉഴവൂര്‍, ലിജി വലിയകാലായില്‍ ഇരിട്ടി.

സംസ്ക്കാരം: മെയ്  12 , 2019 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്  കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍  പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം നടത്തും.

അന്നമ്മ ഉതുപ്പാന്റെ   നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം അന്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി  ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി  നായരും സെക്രട്ടറി ടോമി കോക്കാട്ടും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ് എന്നിവര്‍    ഒരു അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റിബോര്‍ഡും അഗാധ ദുഃഖം രേഖപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക