Image

യുഎസ് അക്കാഡമിക് ഡെക്കാത്തലണ്‍ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് മികച്ച നേട്ടം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 May, 2019
യുഎസ്  അക്കാഡമിക് ഡെക്കാത്തലണ്‍ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് മികച്ച നേട്ടം
ഹൂസ്റ്റണ്‍: യുണൈറ്റഡ് സ്‌റ്റേറ്റ് അക്കാഡമിക് ഡെക്കാത്തലണ്‍ മത്സരത്തില്‍ അമേരിക്കന്‍ മലയാളി വിദ്യാര്‍ഥിയായ  ഡേവിസ് വര്‍ഗീസിനു മികച്ച നേട്ടം.  ഹൂസ്റ്റണിലെ ഡള്ളസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്.   മാത്ത്, മ്യൂസിക് എന്നിവയില്‍ ഒന്നാം സ്ഥാനവും, ഇക്കണോമികസ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഡേവിസ് പങ്കെടുത്ത വിഭാഗത്തില്‍ ദേശീയ തലത്തില്‍  മൂന്നാമതെത്തിയത്. 

ഏഴ് ഒബ്ജക്ടീവ് ടെസ്റ്റുകളും (മാത്ത്, സയന്‍സ്, ലിറ്ററേച്ചര്‍, സോഷ്യല്‍ സയന്‍സ്, ഇക്കണോമിക്‌സ്, മ്യൂസിക്, ആര്‍ട്ട്), മൂന്ന് സബ്ജക്ടീവ് പരിപാടികളും (പ്രസംഗം, ഇന്റര്‍വ്യൂ, ലേഖനമെഴുത്ത്) ഉള്‍പ്പെടെ പത്തു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് ഒമ്പതു പേരടങ്ങുന്ന ടീമാണ് പങ്കെടുക്കുക. ഡേവിസ് വര്‍ഗീസ് പ്രതിനിധീകരിച്ച  ഡള്ളസ് ഹൈസ്‌കൂള്‍ ടീം, ഡിവിഷനില്‍ രണ്ടാമതെത്തി. മിനിസോട്ടയിലെ ബ്ലൂമിംഗ്ടണിലായിരുന്നു, 2019 യുണൈറ്റഡ് സ്‌റ്റേറ്റ് അക്കാഡമിക് ഡെക്കാത്തലണ്‍ നാഷണല്‍ മത്സരം നടന്നത്.

അമേരിക്കയില്‍ നിന്നുള്ള സ്‌കൂള്‍ ടീമുകള്‍ക്ക് പുറമേ ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ ടീമുകളും ദേശീയ മത്സരത്തില്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍ അക്കാഡമിക് ഡെക്കാത്തലണ്‍ ടീമില്‍ അംഗമാകാന്‍ കഴിയുന്നത് തന്നെ  വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു. ദേശീയ ഡെക്കാത്തലണ്‍ മത്സരത്തില്‍ പങ്കെടുത്ത ഏക മലയാളിയായ ഡേവിസ്, ഹൂസ്റ്റണില്‍ താമസിക്കുന്ന കോട്ടയം പേരൂര്‍ കല്ലുവെട്ടാംകുഴിയില്‍ വര്‍ഗീസ്  ഡോളി ദമ്പതികളുടെ മകനാണ്. സഹോദരിമാര്‍: മരിയ, മഹിമ. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ച് അംഗമാണ്. 

യുഎസ്  അക്കാഡമിക് ഡെക്കാത്തലണ്‍ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് മികച്ച നേട്ടംയുഎസ്  അക്കാഡമിക് ഡെക്കാത്തലണ്‍ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് മികച്ച നേട്ടംയുഎസ്  അക്കാഡമിക് ഡെക്കാത്തലണ്‍ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് മികച്ച നേട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക