Image

രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു

പ്രസാദ് പി Published on 09 May, 2019
രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു
ലോസ് ആഞ്ചെലെസ് : സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങളാല്‍ ഒരു ഒരുപകലിനെ സംഗീതസാന്ദ്രമാക്കി ഇരുപത്തിയെട്ടാമതു സ്വാതിതിരുനാള്‍ ദിനം ആഘോഷിച്ചു. കഴിഞ്ഞ ഇരുപത്തിയേഴുവര്‍ഷമായി  കാലിഫോണിയയിലെ  മലയാളി ആസോസിയേഷനായ  ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) സംഘടിപ്പിക്കാറുള്ള ഈ പരിപാടി, ഭാരതത്തിനുവെളിയില്‍ സ്വാതിതിരുനാള്‍ സ്മരണാര്‍ത്ഥം നടത്തുന്ന ഏറ്റവും വലിയ സംഗീത പരിപാടിയായാണ് സംഗീത പ്രേമികള്‍ കണ്ടുവരുന്നത്, സ്വാതി തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക്കിന്റെ (ശിവം) സഹകരണത്തോടെയായിരുന്നു ദിനാഘോഷം.
        നോര്‍വാക്കിലുള്ള സനാതന ധര്‍മ ക്ഷേത്ര ഹാളില്‍ നടന്ന പരിപാടിയില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറ്റിയറുപതോളം     സംഗീതജ്ഞര്‍  സ്വാതിതിരുനാള്‍ കീര്‍ത്തങ്ങള്‍കൊണ്ട് സ്വര വിസ്മയംതീര്‍ത്തു.    

              പതിമൂന്നാമതു  രാജ രവിവര്‍മ മെമ്മോറിയല്‍ ചിത്രകലാ മത്സരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും, മത്സരങ്ങളിലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വിവിധ തലങ്ങളില്‍ വിജയികളായവര്‍ക്ക് പ്രശസ്ത ചിത്രകാരി പ്രേരണ കുല്‍ക്കര്‍ണി  പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിയായി എമ്മ സാങ്, ആര്‍ന രാജ്പാല്‍, രേഹ ഗുപ്ത, പീയിങ് ട്‌സായി, ഇഷാന്‍ അയ്യര്‍, ജീയ മേത്ത, ആകര്‍ഷ് സുരേഷ്, എലൈന്‍ ചി, അഹന്യ കാര്‍ത്തികേയന്‍, ആര്യന്‍ മംഗലേക്കര്‍, അഥീന മല്‍ഡൊണാഡോ, പ്രണീത സിരിഗിരി എന്നിവര്‍  പുരസ്‌കാരങ്ങള്‍ക്കര്‍ഹരായി. അനഘ ബാലാജി, ആഷയ്  മോഡി, മേധ സ്വര്‍ണ ചന്ദ്ര ബാലാജി, ദിവ്യ പന്‍വാല എന്നിവരുടെ ചിത്രങ്ങള്‍ കമ്മിറ്റി പുരസ്‌കാരത്തിനും, ആയന്‍ ഗുര്‍സഹാനിയുടെ ചിത്രം    സന്ദര്‍ശക  പുരസ്‌കാരത്തിനും അര്‍ഹമായി.    വിവിധമാധ്യമങ്ങളില്‍ ചിത്രരചന നടത്തുന്നതിനെക്കുറിച്ചു കുട്ടികള്‍ക്കായുള്ള     ശില്‍പശാലയും ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.  

          പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു   രുദ്രാലയം നൃത്തവിദ്യാലത്തിലെ പ്രതിഭകളുടെ നൃത്തവും,  ശങ്കര സുബ്രഹ്മണ്യന്‍ (വയലിന്‍), നിര്‍മല്‍ നാരായണന്‍ (മൃദംഗം), ശ്രീനിവാസന്‍ ഗോവിന്ദരാജന്‍ (മൊര്‍സിങ്) എന്നിവരുടെ അകമ്പടിയോടെ പുല്ലാംകുഴല്‍ സംഗീതരംഗത്തെ പ്രശസ്ത കലാകാരി ശ്രീമതി സിക്കില്‍ മാല ചന്ദ്രശേഖര്‍ അവതരിപ്പിച്ച പുല്ലാകുഴല്‍ സംഗീതവും ആഘോഷങ്ങളുടെ മാറ്റുകൂട്ടി.   കാലത്തു എട്ടുമണിക്കുതുടങ്ങിയ പരിപാടികള്‍ക്ക്   രാത്രി പത്തു മണിയോടെയാണ് തിരശീലവീണത്

                പരിപാടികള്‍  വിജയിപ്പിക്കിന്നതിനു സഹായിച്ച സംഗീത  കലാ പ്രേമികള്‍ക്ക് സ്വാതിതിരുനാള്‍ സംഗീതോത്സവ കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. ജയ കൃഷ്ണനും രവിവര്‍മ്മമെമ്മോറിയല്‍ ചെയര്‍മാന്‍ ഡോ. രവി   രാഘവനും, ഓം ഡയറക്ടര്‍ രവി വെള്ളത്തേരിയും   നന്ദി അറിയിച്ചു.  ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍ സ്വാഗതമാശംസിച്ച പരിപാടിയില്‍ സെക്രട്ടറി സുനില്‍ രവീന്ദ്രന്‍  നന്ദി പ്രകാശിപ്പിച്ചു.     

രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു
രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു
രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു
രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു
രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു
രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു
രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു
രവിവര്‍മ മെമ്മോറിയല്‍ ചിത്രപ്രദര്‍ശനവും സ്വാതിതിരുനാള്‍ദിനവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക