Image

തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ പിക്‌നിക്ക് മെയ് 11 ശനിയാഴ്ച്ച.

ഷാജി രാമപുരം Published on 09 May, 2019
തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ പിക്‌നിക്ക് മെയ്  11 ശനിയാഴ്ച്ച.
ഡാളസ് : തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്താറുള്ള പിക്‌നിക്ക് ഈ വര്‍ഷം  മെയ് 11 ശനിയാഴ്ച രാവിലെ 10 മുതല്‍ റിച്ചാര്‍ഡ്‌സണിലുള്ള ബ്രെക്കന്റിഡ്ജ് പാര്‍ക്കില്‍ നടക്കും . ബാര്‍ബിക്യു , തനതായ നാടന്‍ വിഭവങ്ങള്‍ , സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ , കുട്ടികള്‍ക്കായി പ്രത്യേക കായിക വിനോദങ്ങള്‍ , ലൈവ് ഓക്ഷന്‍ തുടങ്ങിയവ സംഘടിപ്പിച്ചു  പിക്‌നിക് ആവേശകരമാക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

പ്രസിഡന്റ് ജെ.പി ജോണ്‍ , സെക്രട്ടറി ബിജു വര്‍ഗീസ്,  സോണി ജേക്കബ്,  തോമസ് എബ്രഹാം, സുനു മാത്യു ,  മനോജ് എബ്രഹാം ,  പ്യാരി മനോജ് ,  തുടങ്ങിയവര്‍ പിക്‌നിക്കിന് നേതൃത്വം നല്‍കും.

ഡാളസ്  ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ എല്ലാ തിരുവല്ല നിവാസികളെയും സ്‌നേഹിതരെയും പിക്‌നിക്കിലേക്കു സ്വാഗതം ചെയ്യുന്നതായി തിരുവല്ലാ അസോസിയേഷന്‍ ചുമതലക്കാര്‍ അറിയിച്ചു.

സ്ഥലം : ബ്രെക്കന്റിഡ്ജ് പാര്‍ക്ക് , പവിലിയന്‍ A , Lot C  (3555 Brand  Rd , Richardson)

വിവരങ്ങള്‍ക്ക് : ജെ പി ജോണ്‍ 214 717 0184, സോണി ജേക്കബ് 469 767 3434,
തോമസ് എബ്രഹാം (Aby ) 817 714 0535
മനോജ് എബ്രഹാം 469 865 3005
ബിനോ മാത്യൂ 972 254 8822
ബിനോ കുന്നില്‍ 214 687 2594 

തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ പിക്‌നിക്ക് മെയ്  11 ശനിയാഴ്ച്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക