Image

ശബ്ദംകേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ കളക്ടര്‍ അനുപമ

Published on 09 May, 2019
 ശബ്ദംകേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ കളക്ടര്‍ അനുപമ

തൃശൂര്‍: തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ വിലക്ക്‌ നീക്കിയിട്ടില്ലെന്നും നാളത്തെ കോടതിവിധിയ്‌ക്കനുസരിച്ച്‌ വിലക്കിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തൃശൂര്‍ കളക്ടര്‍ ടിവി അനുപമ. മെയ്‌ 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദംകേട്ടാല്‍ വിരണ്ടോടുന്നതുമായ അനകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുപമ മാധ്യമങ്ങളെ അറിയിച്ചു.

ഇത്തരം ആനകളെ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി. ഹെലികാം, ഹെലിക്കോപ്‌റ്റര്‍,ലേസര്‍ഗണ്‍, കാഴ്‌ച മറയ്‌ക്കുന്ന രീതിയിലുള്ള ബലൂണുകള്‍ എന്നിവക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രശ്‌നപരിഹാരത്തിനായി ഇന്ന്‌ തിരുവനന്തപുരത്ത്‌ മന്ത്രിതല ചര്‍ച്ച നടത്തുന്നുണ്ട്‌.വൈകിട്ട്‌ 4.30 നാണ്‌ ചര്‍ച്ച.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക