Image

മന്ത്രി ഇടപെട്ടു വിദഗ്‌ദ്ധ ചികിത്സ: കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

Published on 09 May, 2019
മന്ത്രി ഇടപെട്ടു വിദഗ്‌ദ്ധ ചികിത്സ: കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി


കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രണ്ട്‌ ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. മന്ത്രി കെ.കെ. ഷൈലജയുടെ ഫേസ്‌ബുക്കില്‍ ബന്ധുക്കള്‍ രോഗവിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഇടപെട്ട്‌ വിദഗ്‌ധ ചികിത്സ ഏര്‍പ്പെടുത്തിയത്‌.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നുമാണ്‌ കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്‌. മലപ്പുറം എടക്കര സ്വദേശികളായ ഷാജഹാന്റെയും ജംഷീലയുടെയും രണ്ടു ദിവസം പ്രായമായ കുഞ്ഞിനാണ്‌ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ വിദഗ്‌ദ്ധ ചികിത്സ ലഭിച്ചത്‌.

ഹൃദയത്തിനും ശ്വാസകോശത്തിനും തകരാര്‍ ഉണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിദഗ്‌ദ്ധ ചികിത്സ ആവശ്യമാണെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്‌ സഹായം അഭ്യര്‍ത്ഥിച്ച്‌ കുഞ്ഞിന്റെ അമ്മാവന്‍ ആരോഗ്യ മന്ത്രിയുടെ ഫേസ്‌ബുക്ക്‌ പേജില്‍ പോസ്റ്റിടുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക