Image

ജഡ്‌ജി നിയമനം; കേന്ദ്ര സര്‍ക്കാറിന്റെ തടസവാദം സുപ്രീം കോടതി തള്ളി

Published on 09 May, 2019
ജഡ്‌ജി നിയമനം; കേന്ദ്ര സര്‍ക്കാറിന്റെ തടസവാദം സുപ്രീം കോടതി തള്ളി


ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ എ.എസ്‌. ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിക്കണമെന്ന്‌ ശുപാര്‍ശയില്‍ ഉറച്ച്‌ സുപ്രീംകോടതി കൊളീജിയം. സീനിയോറിറ്റിക്ക്‌ അല്ല മികവിനാണ്‌ മുന്‍തൂക്കം എന്ന്‌ കൊളീജിയം വ്യക്തമാക്കി.

ഇരുവരുടെയും നിയമന ശുപാര്‍ശ ഫയല്‍ കേന്ദ്രസര്‍ക്കാരിന്‌ വീണ്ടുമയച്ചു. നിയമന ശുപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രം ഫയല്‍ നേരത്തെ മടക്കിയിരുന്നു.


ജസ്റ്റിസ്‌ അനിരുദ്ധ ബോസ്‌, എ.എസ്‌ ബൊപ്പണ്ണ എന്നീ ജഡ്‌ജിമാരെ സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിക്കണമെന്ന ശുപാര്‍ശ ഏപ്രില്‍ 12 നാണ്‌ കൊളീജിയം കേന്ദ്ര സര്‍ക്കാറിന്‌ അയച്ചത്‌. എന്നാല്‍ ഈ ശുപാര്‍ശ അംഗീകരിക്കാരെ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട്‌ മടക്കുകയായിരുന്നു. സീനിയോറിറ്റിയും പ്രദേശിക പ്രാതിനിധ്യവും ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ശുപാര്‍ശ കേന്ദ്രം മടക്കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക