Image

രാജ്യത്തെ ഉരുക്ക് വനിതാമന്ത്രിമാരെ കുറിച്ച്‌ അഭിമാനമുണ്ട്. ഡോക്ടറുടെ ഈ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്

Published on 09 May, 2019
രാജ്യത്തെ ഉരുക്ക് വനിതാമന്ത്രിമാരെ കുറിച്ച്‌ അഭിമാനമുണ്ട്. ഡോക്ടറുടെ ഈ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്

കൊച്ചി : നമ്മിടെ രാജ്യത്തെ ഉരുക്ക് വനിതാമനവ്ത്രിമാരെ കുറിച്ച്‌ അഭിമാനമുണ്ട്. മന്ത്രിമാര്‍ എന്ന നിലയില്‍ തന്റെ കടമ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നിറവേറ്റുന്നതില്‍ വിജയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജും.. ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്ക് പോലും കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച്‌ കൊണ്ട് മികച്ച സേവനം നല്‍കുവാന്‍ മന്ത്രിക്ക് കഴിയുന്നുണ്ട്. രാഷ്ട്രീയ ഭേദമന്യേ മന്ത്രിമാരുടെ മികച്ച സേവനത്തെ പുകഴ്ത്തുകയാണ് മലയാളികള്‍.

വാഹനാപകടത്തില്‍ കൈ നഷ്ടമായ വിദ്യാര്‍ത്ഥിക്ക് അഞ്ച് ലക്ഷത്തോളം രൂപ വിലയുള്ള കൃത്രിമ കൈ നല്‍കി വീണ്ടും ആരോഗ്യമന്ത്രി വാര്‍ത്തകളില്‍ നിറയുകയാണ്. ഈ അവസരത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് കേരളത്തിന്റെ ആരോഗ്യമന്ത്രിയെ ചേര്‍ത്തുവയ്ക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. മനോഹരമായി തന്റെ കടമകള്‍ നിറവേറ്റുന്ന മന്ത്രി പുളകം കൊള്ളിക്കുന്നുവെന്നും ട്വിറ്ററിലൂടെ ജനങ്ങളുടെ പരാതികള്‍ക്ക് പൊടുന്നനെ പരിഹാരം കാണുന്ന കേന്ദ്ര മന്ത്രിയെപ്പോലെ കെ.കെ.ഷൈലജയും അതിശയിപ്പിക്കുന്നുവെന്നും അവര്‍ കുറിക്കുന്നു. രാജ്യം ഭരിക്കുന്ന ഇത്തരം സ്ത്രീകളെയോര്‍ത്ത് അഭിമാനമുണ്ടെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സോഷ്യല്‍ മീഡിയയുടെ സാദ്ധ്യത മറ്റ് ജനപ്രതിനിധികളും തിരിച്ചറിയണമെന്നും ഡോക്ടര്‍ ഷിനു ശ്യാമളന്‍ എഴുതുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശ്രീമതി ശൈലജ ടീച്ചര്‍.. എല്ലാം കൊണ്ടും ആരോഗ്യമന്ത്രിയായിരിക്കുവാന്‍ അര്‍ഹതയുള്ള വ്യക്തിത്വം.

എത്ര നോഹരമായിട്ടാണ് തന്റെ കടമ നിറവേറ്റുന്നത്. അഭിമാനമുണ്ട് ഒരു സ്ത്രീ നമ്മെ പുളകം കൊള്ളിക്കുന്നതില്‍. സുഷമ സ്വരാജ് ട്വിറ്ററിലൂടെ ജനങ്ങളുടെ പരാതികള്‍ക്ക് പൊടുന്നനെ പരിഹാരം കണ്ടെത്തിയത് അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്.

ഇപ്പോള്‍ മറ്റൊരു സ്ത്രീയും നമ്മെ അതിശയിപ്പിക്കുകയാണ്. വാഹനാപകടത്തില്‍ കൈ നഷ്ട്ടപ്പെട്ട യുവാവിന് 5 ലക്ഷം വില വരുന്ന കൃത്രിമ കൈ കൊടുത്തിരിക്കുന്നു. ബി കോം വിദ്യാര്‍ഥിയാണ്. ആ ചിത്രമാണ് താഴെ.

എല്ലാ ദിവസവും ടീച്ചറുടെ ഫേസ്ബുക്ക് പേജ് ശോഭനമായ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു. അത് വായിക്കുവാന്‍ നാം കാത്തിരിക്കുന്നു. അഭിമാനമുണ്ട് രാജ്യം ഭരിക്കുന്ന ഇത്തരം സ്ത്രീകളെയോര്‍ത്തു.

കൂടുതല്‍ സ്ത്രീകള്‍ അധികാരത്തിലേക്ക് വരട്ടെ. അഴിമതിയും, ചെളി വാരിയെറിയലും കുറയും എന്ന് ഉറപ്പ്. ജനങ്ങളുടെ കഷ്ട്ടപാടുകള്‍ കേള്‍ക്കുവാനും അത് പരിഹരിക്കുവാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാം എന്ന് പല ജനപ്രധികളും ഇനിയും തിറിച്ചറിയേണ്ടിയിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക