Image

ഫോനിയുടെ ഉപചിത്രങ്ങള്‍ നാസ പുറത്തുവിട്ടു; 200 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ശാസ്ത്ര ലോകത്തിന്റെ നേട്ടം

Published on 09 May, 2019
ഫോനിയുടെ ഉപചിത്രങ്ങള്‍ നാസ പുറത്തുവിട്ടു; 200 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ശാസ്ത്ര ലോകത്തിന്റെ നേട്ടം
ന്യൂഡല്‍ഹി:  നാശം വിതച്ച ഫോനിയുടെ ഉപചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. മെയ് മാസത്തിന്റെ തുടക്കത്തില്‍ ഒഡിഷയില്‍ നാശം വിതച്ചുകൊണ്ട് കടന്നുപോയ കൊടുംകാറ്റായിരുന്നു ഫോനി. മണിക്കൂറില്‍ 200 കിലോമീറ്ററായിരുന്നു ഫോനിയുടെ പ്രവേഗം. 

ഒഡിഷയിലെ കട്ടക്ക് നഗരത്തിലെ തെരുവുവെളിച്ചത്തിന് ഫോനി നല്‍കിയ 'ഇരുട്ടടി' യുടെ ആകാശചിത്രങ്ങള്‍ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ നാസ പങ്കുവെച്ചു. കൊടുങ്കാറ്റടിക്കുന്നതിന് മുമ്ബുള്ള ഒരു ചിത്രവും ( ഏപ്രില്‍ 30 -ലെ ) കൊടുങ്കാറ്റ് കട്ടക്കിലൂടെ കടന്നു പോയതിനു രണ്ടു ദിവസം കഴിഞ്ഞുള്ള മറ്റൊരു ചിത്രവുമാണ് നാസ പങ്കുവെച്ചത്. 

നഗരത്തിലെ വെളിച്ചത്തിലുണ്ടായ സാരമായ കുറവ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.കൊടുങ്കാറ്റ് കടന്നുപോയപ്പോള്‍ വൈദ്യുതി പോസ്റ്റുകളും ടെലിഫോണ്‍ ലൈനുകളും മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനങ്ങളെയും അത് പലയിടങ്ങളിലും ബാധിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക