Image

വാരാണസിയില്‍ തേജ് ബഹാദൂര്‍ യാദവിന് മത്സരിക്കാനാവില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 09 May, 2019
വാരാണസിയില്‍ തേജ് ബഹാദൂര്‍ യാദവിന് മത്സരിക്കാനാവില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ ബിഎസ്‌എഫ് സൈനികന്‍ തേജ് ബഹാദൂര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.നാമനിര്‍ദേശ പത്രിക തള്ളിയതില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. ഹര്‍ജിയില്‍ കഴമ്ബില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

വരാണാസിയില്‍ മത്സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയത്. സൈനിക സേവനത്തില്‍ നിന്നോ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നോ പുറത്താക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണാധികാരി നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നു.

എന്നാല്‍ തന്നെ പുറത്താക്കിയത് അച്ചടക്കനടപടിയെ തുടര്‍ന്നായിരുന്നുവെന്നും അഴിമതി കാണിച്ചതിനല്ലെന്നും മുന്‍ സൈനികന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.മുന്‍ ഹര്‍ജിയില്‍ തന്നെ പുറത്താക്കിയത് അച്ചടക്കനടപടിയെ തുടര്‍ന്നായിരുന്നെന്നും അഴിമതി കാണിച്ചതിനല്ലെന്നും മുന്‍ സൈനികന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക