Image

മറക്കരുതേ ഇവരെ (ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 09 May, 2019
മറക്കരുതേ ഇവരെ  (ഡോ.ഈ.എം.പൂമൊട്ടില്‍)
മറവികള്‍കൊണ്ടേറെ ദോഷമുണ്ടാകാം
മറന്നിടല്ലേ ഉപദേശമിതാരും;
മറ്റുള്ളവര്‍ ചെയ്ത തെറ്റുകുറ്റങ്ങളെ
മുറ്റും മറക്കേണമെന്നതുപോലെ
ജീവിതത്തില്‍ അവര്‍ ചെയ്‌തൊരാ നന്മകള്‍
വിസ്മരിച്ചീടരുതേ ഒരു നാളും!

മര്‍ത്യനായ് ഭൂമിയില്‍ ജന്മം നിനക്കേകി
നിത്യവും സ്‌നേഹം പകര്‍ന്നവരാം
മാതാപിതാക്കളെ നീ മറന്നീടല്ലേ
കാലങ്ങളേറെ കഴിഞ്ഞീടിലും;
ഈശ്വരതുല്യരായ് കാണേണ്മിവരെ
ജീവന്‍ നിക്കുള്ള കാലമെല്ലാം!

സ്വാര്‍ത്ഥതയൊന്നുമില്ലാതെ നിന്നെയിവര്‍
ആര്‍ദ്രതയോടെ പുലര്‍ത്തീടവെ
അമ്മയാം പക്ഷി തന്‍ ചിറകെന്നപോലെ
ചെമ്മെ വിപത്തില്‍ കരുതിയില്ലേ;
ആശിച്ചതെല്ലാം നിനക്കു നല്‍കീടുവാന്‍
അദ്ധ്വാനമൊരു തപസാക്കിയില്ലേ!

ശയ്യാവലംബികളായിവരൊരുനാള്‍
വയ്യാതെ മേവുന്ന നേരങ്ങളില്‍
വേണ്ടതെല്ലാം മനസ്സോടെ നല്‍കീടണേ
വേണ്ടാത്തതൊന്നുമേ ചൊല്ലീടാതെ;
മറവിരോഗത്താല്‍ നിന്നെ മറന്നാലും
മറക്കരുതേ ഇവരെ ഒരുനാളും!!!


മറക്കരുതേ ഇവരെ  (ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക