Image

പീഡന പരാതികള്‍ അന്വേഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

Published on 09 May, 2019
പീഡന പരാതികള്‍ അന്വേഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ലൈംഗിക പീഡന പരാതികള്‍ അന്വേഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പരാതി സ്വീകരിക്കാന്‍ എല്ലാ രൂപതയിലും സംവിധാനം വേണം. വിശ്വാസികള്‍ക്ക് നിര്‍ഭയമായി പരാതി നല്‍കാന്‍ അവസരമൊരുക്കണം.പരാതി ഉയര്‍ന്നാല്‍ 90 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

പീഡന പരാതി അറിഞ്ഞാല്‍ വൈദികരും കന്യാസ്ത്രീകളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. പീഡനപരാതികള്‍ മൂടിവെക്കാന്‍ ശ്രമമുണ്ടായാല്‍ അതും അറിയിക്കണം. പരാതിക്കാര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കരുത്ത്. പീഡന പരാതികളെ കുറിച്ച് ആര്‍ച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. രാജ്യത്തെ നിയമ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 
Join WhatsApp News
ജസ്റ്റിസ് മത്തായി 2019-05-09 15:43:54
പ്രീയ  കേരള  ഇന്ത്യാ  കർദിനാളന്മാർ  ബിഷോപ്പുമാർ അച്ചന്മാർ മദർ  സുപ്പീരിയർമാർ, ഇവരുടൊയൊക്കെ  മൂടു  താങ്ങികൽ  ഇവരുടെ  ഗുണ്ടകളും , പിസി  ജോർജും  അറിയാൻ . മാർപാപ്പ  മുകളിൽ  പറഞ്ഞതു  മനസിലായോ ?  അതനുസരിച്ചു  പ്രവർത്തിക്കുക .  ചുമ്മാ  കള്ളത്തരം  പറയരുത് . പീഡനക്കാരായാവരെ   സപ്പോർട്ട്  ചെയ്യരുത് . സാക്ഷികളെ  പീഡിപ്പിച്ചു  സ്ഥലം  മാറ്റരുത് . അമേരിക്കയിലെ  സീറോ  മലബാറും  ,മലങ്കരയും , ഓർത്തോഡക്സും  യകാബിയയും  എല്ലാം  ശ്രദ്ധിക്കണം . പീഡനത്തിനു  ഒത്താശ  നടത്തിയ  ഒരു  കർദിനാളും  ഒരു  പരിപാടിക്കും  നമ്മുടെ  കാശു  കൊടുത്തു  കൈയും  കാലും  മുത്തി  കൊണ്ടു  വരരുത് .  പിന്നെ  നമ്മുടെ  ഒരു  സെക്കുലർ  പരിപാടിക്കും  ഒരു  ബിഷോപ്പും  വന്നു  സ്റ്റേജിൽ കുത്തിയിരുന്ന്  വിളക്കും  കൊളുത്തി  ബ്ലാ ബ്ലാ  സ്പീച്ചും  നടത്തരുത് . മേയ്  അനങ്ങാത്ത  മറ്റുള്ളവരുടെ  റെസ്‌പെക്ട്  പണം  കൈപ്പറ്റുന്നവരാണവർ .  സ്വാമിമാരുടെ  മുള്ളമാരുടെ  കഥയും  ഇങ്ങിനെയൊക്കയാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക