Image

സൗത്ത് ഈസ്റ്റ് ടെക്‌സസ്സില്‍ കനത്ത മഴയും വെള്ളപൊക്കവും വെള്ളിയാഴ്ച സ്‌ക്കൂളുകള്‍ക്ക് അവധി

പി.പി. ചെറിയാന്‍ Published on 10 May, 2019
സൗത്ത് ഈസ്റ്റ് ടെക്‌സസ്സില്‍ കനത്ത മഴയും വെള്ളപൊക്കവും വെള്ളിയാഴ്ച സ്‌ക്കൂളുകള്‍ക്ക് അവധി
കിങ്ങ്‌സ് വുഡ്(ടെക്‌സസ്): സൗത്ത് ടെക്‌സസ്സില്‍ രണ്ടു ദിവസമായി കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന് വെള്ളപൊക്ക ഭീഷിണി നിലവിലുള്ളതിനാല്‍ പല കൗണ്ടികളിലേയും സ്‌ക്കൂളുകള്‍ മെയ് 10 വെള്ളിയാഴ്ച അടച്ചിടുകയോ, വൈകി ആരംഭിക്കുകയോ ചെയ്യുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചു.

ക്ലീവ് ലാന്റ് ഐ.എസ്.ഡി, റോയല്‍ ഐ.എസ്.ഡി., ടാര്‍ക്കിംഗ്ടണ്‍ ഐ.എസ്.ഡി , ലിബര്‍ട്ടി ഐ.എസ്.ഡി., സ്‌പെണ്ടോറ ഐ.എസ്.ഡി., ഹര്‍ഡിന്‍ ഐ.എസ്.ഡി. തുടങ്ങിയ വിദ്യാഭ്യാസ ജില്ലകളിലെ മുഴുവന്‍ സ്‌ക്കൂളുകള്‍ക്കും മെയ് 10 വെള്ളിയാഴ്ച അവധിയായിരിക്കും. വില്ലിസ് ഐ.എസ്.ഡി., വാര്‍ട്ടന്‍ കൗണ്ടി ജൂനിയില്‍ കോളേജ്, തുടങ്ങിയവും പ്രവര്‍ത്തിക്കുന്നതല്ല. ന്യൂ കാന്‍ഡി ഐ.എസ്.ഡി. ക്യാമ്പസും വെള്ളിയാഴ്ച അടച്ചിടും. സംസ്ഥാന എ.പി. ടെസ്റ്റിംഗ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ഹൂസ്റ്റണ്‍ ഏരിയായിലും കനത്ത വെള്ളപൊക്കം സാധാരണ ജനജീവിതത്തെ ബാധിച്ചു. ശക്തമായ കാറ്റും ഈ പ്രദേശങ്ങളില്‍ ആഞ്ഞടിക്കുന്നു. പല റോഡുകളും വെള്ളത്തിനടിയിലാണ്. ഹാരിസ്, വാളര്‍ കൗണ്ടികളില്‍ ഫഌഷ് ഫഌഡിംഗ് വാണിംഗ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

സൗത്ത് ഈസ്റ്റ് ടെക്‌സസ്സില്‍ കനത്ത മഴയും വെള്ളപൊക്കവും വെള്ളിയാഴ്ച സ്‌ക്കൂളുകള്‍ക്ക് അവധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക