Image

റ​ഫാ​ല്‍ വി​ധി​യി​ല്‍ ഗു​രു​ത​ര പി​ഴ​വ്; കേ​ന്ദ്രം കോ​ട​തി​യെ തെ​റ്റു​ധ​രി​പ്പി​ച്ചെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

Published on 10 May, 2019
റ​ഫാ​ല്‍ വി​ധി​യി​ല്‍ ഗു​രു​ത​ര പി​ഴ​വ്; കേ​ന്ദ്രം കോ​ട​തി​യെ തെ​റ്റു​ധ​രി​പ്പി​ച്ചെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍
ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ലെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ വാ​ദം പു​രോ​ഗ​മി​ക്കു​ന്നു. ഹ​ര്‍​ജി​ക്കാ​ര്‍​ക്കും കേ​ന്ദ്ര​ത്തി​നും ഓ​രോ മ​ണി​ക്കൂ​ര്‍ വീ​തം വാ​ദ​ത്തി​ന് അ​നു​വ​ദി​ച്ചു. ബി​ജെ​പി വി​മ​ത​രും മു​ന്‍​കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യ യ​ശ്വ​ന്ത് സി​ന്‍​ഹ, അ​രു​ണ്‍ ഷൂ​റി, മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് വി​ധി നേ​ടി​യ​തെ​ന്ന് അ​ഡ്വ. പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ആ​വ​ര്‍​ത്തി​ച്ചു. കേ​ന്ദ്രം മു​ഴു​വ​ന്‍ രേ​ഖ​ക​ളും കോ​ട​തി​ക്ക് കൈ​മാ​റി​യി​ല്ല. ഫ്രാ​ന്‍​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ മൂ​ന്നം​ഗ​ങ്ങ​ള്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ മാ​റ്റു​ന്ന​തി​നെ എ​തി​ര്‍​ത്ത​ത​ട​ക്കം നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്രം കോ​ട​തി​ക്ക് ന​ല്‍​കി​യി​ല്ല. ഇ​ക്കാ​ര്യം വ​ഞ്ച​ന​യാ​ണ്. സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ചു​വെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍ വാ​ദി​ച്ചു.

2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് സി​എ​ജി റി​പ്പോ​ര്‍​ട്ട് വ​ച്ച​ത്. എ​ന്നാ​ല്‍ സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ വി​ല​വി​വ​രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നു സ​ര്‍​ക്കാ​ര്‍ എ​ങ്ങ​നെ പ്ര​വ​ചി​ച്ചു​വെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ചോ​ദി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക