കാലിഫോര്‍ണിയയില്‍ ലിക്വര്‍ ഷോപ്പ് ഉടമ വെടിയേറ്റു മരിച്ചു
Published on 10 May, 2019
ഡൗണി, കാലിഫോര്‍ണിയ: നേവി റിസര്‍വിസ്റ്റായ ഗുര്‍പ്രീത് സിംഗ്, 44, സ്വന്തം ലിക്വര്‍ ഷോപ്പില്‍ ചൊവ്വാഴ്ച രാത്രി വെടിയേറ്റു മരിച്ചു. രാത്രി 10:15-നാണു മ്രുതദേഹം കണ്ടെത്തിയത്.
രണ്ടു കൊച്ചു കുട്ടികളുടെ പിതാവാണ്. ഏതാനും വര്‍ഷമായി എ.എസ്.എല്‍. ലിക്വര്‍ സ്റ്റോര്‍ ആന്‍ഡ് മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. സെരിറ്റോസിലായിരുന്നു താമസം അക്രമിയുടെ ഫോട്ടോ സെക്യൂരിറ്റി ക്യാമറയില്‍ നിന്നു പോലീസ് പുറത്തു വിട്ടിട്ടുണ്ട്.
കൗണ്ടറിന് പുറകിലാണ് വെടിയേറ്റ് കിടന്നിരുന്നത്. കവര്‍ച്ച ശ്രമത്തിനിടെ മോഷ്ടാവ് ഗൂര്‍ പ്രീത് സിങ്ങിന് നേരെ നിറയൊഴിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഡൗണി പൊലീസിനേയോ െ്രെകം സ്‌റ്റോപ്പേഴ്‌സിനേയോ 562 904 2330, 800 222 8477 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡൗണി പോലീസ് ഡിറ്റക്ടീവ് റിച്ചാര്‍ഡ് ഗാര്‍സിയ അഭ്യര്‍ഥിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല