Image

സിക്ക് വംശജന്‍ കലിഫോര്‍ണിയായില്‍ വെടിയേറ്റ് മരിച്ചു

പി.പി. ചെറിയാന്‍ Published on 11 May, 2019
സിക്ക് വംശജന്‍ കലിഫോര്‍ണിയായില്‍ വെടിയേറ്റ് മരിച്ചു
ഡൗണി (കാലിഫോര്‍ണിയ): ഇന്ത്യന്‍–അമേരിക്കന്‍ സിക്ക് വംശജന്‍ ഗൂര്‍ പ്രീത് സിങ് (44) കഴിഞ്ഞ ദിവസം ഡൗണി പാരമൗണ്ട് ബിലവഡിലുള്ള മദ്യ ശാലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സ്‌റ്റോറില്‍ ഒറ്റയ്ക്ക് ജോലി ചെയ്തിരുന്ന സിങ്ങിന് വെടിയേറ്റത്. സംഭവം നടന്ന അതേ സമയം ലിക്വര്‍ സ്‌റ്റോറില്‍ നിന്നും ഒരാള്‍ പുറത്തേക്ക് ഓടിപോകുന്നതായി സമീപത്തുള്ള ക്യാമറയില്‍ കണ്ടെത്തിയിട്ടുണ്ട്.

കൗണ്ടറിന് പുറകിലാണ് വെടിയേറ്റ് കിടന്നിരുന്നത്. കവര്‍ച്ച ശ്രമത്തിനിടെ മോഷ്ടാവ്  ഗൂര്‍ പ്രീത് സിങ്ങിന് നേരെ നിറയൊഴിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഡൗണി പൊലീസിനേയോ  െ്രെകം സ്‌റ്റോപ്പേഴ്‌സിനേയോ 562 904 2330, 800 222 8477 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡൗണി പോലീസ് ഡിറ്റക്ടീവ് റിച്ചാര്‍ഡ് ഗാര്‍സിയ അഭ്യര്‍ഥിച്ചു.
സിക്ക് വംശജന്‍ കലിഫോര്‍ണിയായില്‍ വെടിയേറ്റ് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക