Image

പെപ്‌സികോ കേസ്‌; കമ്‌ബനി നഷ്ടപരിഹാരം നല്‍കണമെന്ന്‌ കര്‍ഷകര്‍

Published on 11 May, 2019
പെപ്‌സികോ കേസ്‌; കമ്‌ബനി നഷ്ടപരിഹാരം നല്‍കണമെന്ന്‌ കര്‍ഷകര്‍


അഹമ്മദാബാദ്‌.എഫ്‌എല്‍2027, എഫ്‌സി5 ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ്‌ കൃഷി ചെയ്‌തതിന്‌ കര്‍ഷകര്‍ക്കെതിരെ കേസ്‌ നല്‍കിയ പെപ്‌സികോ കമ്‌ബനി അവശേഷിച്ച രണ്ട്‌ കേസുകള്‍ കൂടി പിന്‍വലിച്ചു.

അഹമ്മദാബാദിലെ വാണിജ്യ കോടതിയിലും സബര്‍കന്തയില്‍ മോദസ ജില്ലാ കോടതിയിലും അഞ്ച്‌ കര്‍ഷകര്‍ക്കെതിരെ സമര്‍പ്പിച്ച കേസുകളാണ്‌ കമ്‌ബനി കഴിഞ്ഞ ദിവസം പിന്‍വലിച്ചത്‌.എന്നാല്‍ തങ്ങള്‍ക്കെതിരെ കേസ്‌ കൊടുത്ത കമ്‌ബനി മാപ്പ്‌ പറഞ്ഞ്‌ നഷ്ടപരിഹാരം നല്‍കണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം.

എഫ്‌എല്‍2027, എഫ്‌സി5 ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ്‌ ഇനങ്ങളുടെ പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കാണെന്നാണ്‌ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പെപ്‌സികോ അവകാശപ്പെട്ടത്‌. എന്നാല്‍ ജനങ്ങള്‍ കര്‍ഷകരെ പിന്തുണച്ചതോടെ പെപ്‌സികോ നിലപാടില്‍ അയവരുത്തുകയായിരുന്നു.

പ്രതിസ്ഥാനത്തുള്ള കര്‍ഷകര്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരല്ലെന്നും അതിനാല്‍ തന്നെ കേസ്‌ കോടതിയില്‍ നിലനില്‍ക്കില്ലെന്നുമാണ്‌ കര്‍ഷകരുടെ അഭിഭാഷകന്‍ ആനന്ദ്‌ യാഗ്‌നിക്‌ പറഞ്ഞത്‌.

കമ്‌ബനിയില്‍ നിന്നുണ്ടായ മാനസിക പീഡനത്തിന്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ടും കമ്‌ബനി മാപ്പ്‌ പറയണം എന്നാവശ്യപ്പെട്ടും വക്കീല്‍ നോട്ടീസ്‌ അയക്കുമെന്നും ആനന്ദ്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക