Image

മന്‍മോഹന്‍ സിങ്‌ മോദിയെക്കാള്‍ ആയിരം മടങ്ങ്‌ മികച്ച പ്രധാനമന്ത്രിയായിരുന്നു: കെജ്രിവാള്‍

Published on 11 May, 2019
 മന്‍മോഹന്‍ സിങ്‌ മോദിയെക്കാള്‍ ആയിരം മടങ്ങ്‌ മികച്ച  പ്രധാനമന്ത്രിയായിരുന്നു: കെജ്രിവാള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ പോരാടുന്നത്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയാണെന്നും ബിജെപിയ്‌ക്കെതിരെയല്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍.

തങ്ങളുടെ സ്വാര്‍ത്ഥതയ്‌ക്കു വേണ്ടി കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പിന്‍റെ വീര്യം കെടുത്തുകയാണെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനോട്‌ സഖ്യമുണ്ടാക്കുന്നതും ബിജെപിയോട്‌ ചങ്ങാത്തം കൂടുന്നതും ഒരു പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്‌ ഉത്തരവാദി കോണ്‍ഗ്രസ്‌ മാത്രമാണെന്ന്‌ കെജ്രിവാള്‍ പ്രതികരിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള പ്രാദേശിക പാര്‍ട്ടികളെ കോണ്‍ഗ്രസ്‌ ദ്രോഹിക്കുകയാണെന്നും ഇത്‌ ബിജെപിയ്‌ക്ക്‌ സഹയകമാകുന്നുവെന്നും കെജ്രിവാള്‍ വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ എഎപിയോട്‌ സ്വീകരിക്കുന്നതിന്‌ സമാനമായ മനോഭാവമാണ്‌ കോണ്‍ഗ്രസിന്‌ മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളോടുള്ളത്‌.

യുപിയില്‍ എസ്‌പി - ബിഎസ്‌പി സഖ്യത്തെയും കേരളത്തില്‍ സിപിഎമ്മിനെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ആന്ധ്രയില്‍ ടിഡിപിയെയും കോണ്‍ഗ്രസ്‌ ഉപദ്രവിക്കുകയാണ്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയത കാപട്യമാണെന്നും സൈന്യത്തെ പോലും മോദി വോട്ടിനായി ഉപയോഗക്കുകയാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

മോദിയെക്കാള്‍ ആയിരം മടങ്ങ്‌ മികച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്‌. വിദ്യാഭ്യാസമുള്ളയാളും ആരാധ്യനായ സാമ്പത്തിക ശാസ്‌ത്രജ്ഞനുമായ മന്‍മോഹന്റെ നിലപാടുകളാണ്‌ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന്‌ ഇന്ത്യയെ രക്ഷിച്ചതെന്നും കെജ്രിവാള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക