Image

ഡാളസ് സൗഹൃദ വേദി മദേഴ്‌സ് ഡേ : പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശുഭാ സൂസന്‍ ജേക്കബ് പങ്കെടുക്കുന്നു

എബി മക്കപ്പുഴ Published on 11 May, 2019
ഡാളസ് സൗഹൃദ വേദി  മദേഴ്‌സ് ഡേ :  പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശുഭാ സൂസന്‍ ജേക്കബ്   പങ്കെടുക്കുന്നു
ഡാളസ്: ഡാളസ് സൗഹൃദ വേദി മെയ് 12 ഞയറാഴ്ച വൈകിട്ട് നടത്തുന്ന മദേഴ്‌സ് ഡേ ആഘോഷ വേളയില്‍ പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശ്രീമതി.ശുഭാ സൂസന്‍ ജേക്കബ് മുഖ്യ പ്രാസംഗീക ആയിരിക്കും  
ജീവിതം വഴിമുട്ടി ആല്‍മഹത്യയുടെ വക്കിലേക്കു കടന്ന നൂറു കണക്കിന് ദമ്പതികളെ കൗണ്‍സലിംഗ് നടത്തി സമാധാന ജീവിതത്തിലേക്ക് കൊണ്ടുവരികയും, ക്രിസ്തുവിന്റെ സ്‌നേഹത്തെ വരച്ചു കാട്ടുകയും ചെയ്തു കൊണ്ടിരിക്കുന്ന ശ്രീമതി.ശുഭാ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച വികാരി റവ.മാത്യു ജോസഫിന്റെ ഭാര്യയാണ്.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്നും  സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദവും,ലാത്തറിന്‍ യൂണിവേഴ്‌സിറ്റി ഓഫ് റോം ല്‍ നിന്നും ഫാമിലി സ്റ്റഡീസില്‍ ബിരുദാന്തര ബിരുദവും നേടിയിട്ടുള്ള ശ്രീമതി.ശുഭാ നല്ലൊരു ഫാമിലി കൗണ്‍സിലോറും, ആനുകാലിക വിഷയങ്ങളെ അപഗ്രഹിച്ചു പ്രഭാഷണം നടത്തുന്നതില്‍ വളരെ മിടുക്കിയുമാണ് .

മദേഴ്‌സ് ഡേ ആഘോഷ വേളയില്‍  ഡാലസില്‍ കലാ സാംസ്‌കാരിക മേഖലകളില്‍ ശ്രേദ്ധേയരായ അഞ്ചു വനിതകളെ ആദരിക്കും. ഡാളസ് സൗഹൃദ വേദി ഒരുക്കിയിട്ടുള്ള പൊന്നാട റവ.മാത്യു ജോസഫ് അമ്മമാരേ അണിയിച്ചു കൊണ്ടായിരിക്കും ആദരിക്കല്‍ ചടങ്ങു നടക്കുക. 

കാരോള്‍ട്ടന്‍ റോസ്മഡ് റിക്രിയേഷണ്‍ സെന്ററില്‍ കൂടുന്ന പൊതു സമ്മേളനത്തില്‍  പ്രസിഡണ്ട് അജയകുമര്‍ അദ്യക്ഷത വഹിക്കും.


ഡാളസ് സൗഹൃദ വേദി  മദേഴ്‌സ് ഡേ :  പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശുഭാ സൂസന്‍ ജേക്കബ്   പങ്കെടുക്കുന്നു ഡാളസ് സൗഹൃദ വേദി  മദേഴ്‌സ് ഡേ :  പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശുഭാ സൂസന്‍ ജേക്കബ്   പങ്കെടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക