Image

തകരാര്‍ സംഭവിച്ച ഹെലികോപ്റ്റര്‍ ശരിയാക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി; ദൃശ്യങ്ങള്‍ വൈറല്‍

Published on 11 May, 2019
തകരാര്‍ സംഭവിച്ച ഹെലികോപ്റ്റര്‍ ശരിയാക്കാന്‍ മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി; ദൃശ്യങ്ങള്‍ വൈറല്‍
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ ഉനയില്‍വച്ച്‌ ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചപ്പോള്‍ അത് പരിഹരിക്കാന്‍ സഹായിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് വൈറലാകുന്നത്. ഹിമാചല്‍പ്രദേശിലെ വിവിധയിടങ്ങളില്‍ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് രാഹുല്‍ഗാന്ധിയുടെ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ കാരണം പണിമുടക്കിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ദര്‍ എത്തിയപ്പോള്‍ തകരാര്‍ പരിഹരിക്കാനായി അദ്ദേഹവും മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഉനയില്‍വെച്ച്‌ ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായെന്നും എല്ലാവരും ഒരുമിച്ചുനിന്ന് അതെല്ലാം പെട്ടെന്ന് പരിഹരിച്ചെന്നും അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു.

Join WhatsApp News
Tom abraham 2019-05-11 13:17:56

Rahulji, fix, repair Bharat . May on this Mother s Day, your Mother and grandmother s cause for democracy in India get a boostering. May God use you the Younger leader.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക