Image

ശാന്തിവനം പദ്ധതി; വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ വികസനം സാധ്യമല്ലെന്ന് എം എം മണി

Published on 11 May, 2019
ശാന്തിവനം പദ്ധതി; വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ വികസനം സാധ്യമല്ലെന്ന് എം എം മണി

ശാന്തിവനം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. നിര്‍മാണ പ്രവര്‍ത്തനവുമായി കെഎസ്‌ഇബി മുന്നോട്ട് പോകും. പരാതിക്കാരുടെ അപ്പീലില്‍ കോടതിയാണ് നിലപാട് സ്വീകരിക്കേണ്ടത്. അതുവരെ പണി നിര്‍ത്തിവെയ്ക്കാന്‍ സാധിക്കില്ല. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു.

ശാന്തിവനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഇന്നലെ മന്ത്രി എം എം മണി പറഞ്ഞിരുന്നു. ശാന്തിവനം സംരക്ഷണ സമിതി ആശങ്കകള്‍ ഉന്നയിച്ചത് വൈകിപ്പോയെന്നും എന്നാല്‍ അവര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശാന്തിവനം സംരക്ഷണ സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെഎസ്‌ഇബിയുടെ 110 കെ വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്. അരസെന്റ് ഭൂമി മാത്രമാണ് ടവര്‍ നിര്‍മ്മാണത്തിന് ആവശ്യമായി വരികയെന്നാണ് കെഎസ്‌ഇബി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനായി കെഎസ്‌ഇബി ഏറ്റെടുത്തു. നിരവധി മരങ്ങളും വെട്ടിനിരത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക