Image

ഗൃഹാതുരത്വമുണര്‍ത്തി ടാമ്പായില്‍ പുന്നത്തുറ സംഗമം

എബി തെക്കനാട്ട് Published on 11 May, 2019
ഗൃഹാതുരത്വമുണര്‍ത്തി ടാമ്പായില്‍ പുന്നത്തുറ സംഗമം
ടാമ്പാ: കോട്ടയം ജില്ലയിലെ പുന്നത്തുറ എന്ന ഗ്രാമത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് ഗതകാല ഓര്‍മകള്‍ പങ്കുവയ്ക്കുവാനും, പരിചയങ്ങള്‍ പുതുക്കുവാനുമായി ഫ്‌ളോറിഡയിലെ ടാമ്പയില്‍ സംഘടിപ്പിച്ച സംഗമം വേറിട്ട അനുഭവമായി. ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം പുന്നത്തുറ നിവാസികള്‍ ഓര്‍മകളുടെ വേലിയേറ്റം സൃഷ്ടിച്ച കൂട്ടായ്മയുടെ ഭാഗമാകുവാന്‍ എത്തിയിരുന്നു.

മെയ് അഞ്ചിന് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററിലാണ് സംഗമം ഒരുക്കിയത്. റെജി തെക്കനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സമ്മേളനം ഫാ.തോമസ് പോളക്കല്‍ ഉദ്ഘാടനം ചെയ്തു. ടോമി കട്ടിണചേരില്‍, ഫാ.ജോസഫ് മേലേടത്ത്, ഫാ.ജോസഫ് മണപ്പുറം, ജയിംസ് തെക്കനാട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

സംഗമത്തിനെത്തിയ മുതിര്‍ന്ന വനിതാ സാന്നിധ്യങ്ങളായിരുന്ന ത്രേസ്യാമ്മ തെക്കനാട്ട്, ഏലിയാമ്മ പായിത്തുരുത്തേല്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഈ വര്‍ഷം സ്കൂള്‍ തലത്തില്‍ മികച്ച വിജയം കൈവരിച്ച് അസംപ്റ്റ ആന്‍ ഷാജു, അര്‍ച്ചന പീറ്റര്‍, ഷോണ്‍ തോമസ് എന്നിവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മണപ്പുറത്തച്ചനും, രജത ജൂബിലി ആഘോഷിക്കുന്ന പോളക്കലച്ചനും അംഗങ്ങള്‍ ആശംസ അര്‍പ്പിക്കുകയും, ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു. സജി കടിയംപള്ളി സ്വാഗതവും, സജി കടവില്‍ നന്ദിയും പറഞ്ഞു.

ജേക്കബ് കണിയാലിയും, അര്‍ച്ചന പീറ്ററും അവതാരികരായി. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് സിബില്‍ മച്ചാനിക്കല്‍, ആലിയ ഷാജു കണ്ടാരപ്പള്ളില്‍, ലീന സിബി പൂഴിക്കാലായില്‍, സിന്ധു എബി തെക്കനാട്ട്, ഷീബ കടിയംപള്ളില്‍, ട്രീസ തെക്കനാട്ട്, തുഷാര കടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിബി പൂഴിക്കാലായില്‍, സജി കടിയംപള്ളില്‍, സജി കടവില്‍, ഷാജു തെക്കനാട്ട്, ബിജോയ് പൂവേലില്‍, എബി തെക്കനാട്ട്, ടോം ഫിലപ്പ് തെക്കനാട്ട്, ഷോണ്‍ തെക്കനാട്ട് എന്നിവര്‍ നടത്തിയ ദീര്‍ഘനാളത്തെ കഠിന പരിശ്രമമാണ് വിജയകമായി സംഗമം നടത്തുവാന്‍ സഹായകമായത്. പുന്നത്തുറ പള്ളിയെപ്പറ്റിയുള്ള പുരാതന പാട്ടും, ഗ്രാമത്തിന്റെ നന്മയും ഭംഗിയും പാരമ്പര്യവും കോര്‍ത്തിണക്കി പ്രവാസികളായ പുന്നത്തുറക്കാര്‍ക്കായി ഒരുക്കിയ ഗാനവും സംഗമത്തിനെത്തിയവര്‍ക്ക് ആഹ്ലാദകരമായ അനുഭവമായി.

ഗൃഹാതുരത്വമുണര്‍ത്തി ടാമ്പായില്‍ പുന്നത്തുറ സംഗമംഗൃഹാതുരത്വമുണര്‍ത്തി ടാമ്പായില്‍ പുന്നത്തുറ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക