Image

24 മണിക്കൂറില്‍ ഒരു കോടി: വീണ്ടും റെക്കോര്‍ഡ്‌ തകര്‍ത്ത്‌ സല്‍മാന്‍-കത്രീന ജോഡികള്‍

Published on 12 May, 2019
24 മണിക്കൂറില്‍ ഒരു കോടി: വീണ്ടും റെക്കോര്‍ഡ്‌ തകര്‍ത്ത്‌ സല്‍മാന്‍-കത്രീന ജോഡികള്‍


ബോളിവുഡിലെ സൂപ്പര്‍ ജോഡികളായ സല്‍മാന്‍-കത്രീന കൂട്ടുകെട്ട്‌ ഒന്നിക്കുന്ന ഭാരത്‌ എന്ന പുതിയ ചിത്രത്തിലെ ഗാനമെത്തി. ഡാന്‍സ്‌ നമ്പരായപുതിയ ഗാനം 24 മണിക്കൂരിനുള്ളില്‍ ഒരു കോടിയിലേറെ പേരാണ്‌ കണ്ടത്‌. യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്‌ മുന്നേറുന്ന ഗാനം കാണുമ്പോള്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്‌ ഇരുവരുടെയും വിവാഹമാണ്‌.
വിശാല്‍ ദദ്‌ലാനിയും ശേഖര്‍ രാവിജിയാനിയും ചേര്‍ന്നാണ്‌ ഗാനത്തിന്‌ സംഗീതം ഒരുക്കിയിരിക്കുന്നത്‌.

ആകാശാ സിങ്ങ്‌, നീതി മോഹന്‍, കമാല്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ആലാപനം. പീച്ച്‌ നിറത്തിലുള്ള സാരി ധരിച്ച്‌ ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെടുന്ന കത്രീന കൈഫ്‌ അതിസുന്ദരിയായിരിക്കുന്നു എന്നാണ്‌ ആരാധകര്‍ പറയുന്നത്‌.

'ഹോട്ട്‌നെസ്‌ ഓവര്‍ലോഡഡ്‌' എന്നാണ്‌ ഒരാരാധകന്റെ കമന്റ്‌. ഒന്നിലധികം തവണ കാണാന്‍ പ്രേരിപ്പിക്കുന്നതാണ്‌ ഗാനരംഗമെന്ന്‌ ആരാധകര്‍ വിലയിരുത്തുന്നു. കത്രീനയുടെ നൃത്തച്ചുവടുകളു ഏറെ മികവുറ്റതായി എന്നും പറയുന്നു. ഇരുതാരങ്ങളും ഒരുമിക്കുന്ന സ്‌ളോ മോഷന്‍ ഗാനവും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.


അതേ സമയം ബോളിവുഡിലെ ക്യൂട്ട്‌ ജോഡികള്‍ ആരാണെന്നാണ്‌ ആരാധകരുടെ ചോദ്യം. സല്‍മാന്‍-കത്രീനയാണോ അതോ രണ്‍ബീര്‍-ആലിയയാണോ എന്നാണ്‌ ഇപ്പോഴുളള ചോദ്യം. അലി അബ്ബാസ്‌ സംവിധാനം ചെയ്യുന്ന ഭാരത്‌ ജൂണ്‍ അഞ്ചിന്‌ പ്രദര്‍ശനത്തിനെത്തും.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക