Image

നട്ടഭ്രാന്തനെ പോലെ അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണ് മീണ; എംവി ജയരാജന്‍

Published on 12 May, 2019
നട്ടഭ്രാന്തനെ പോലെ അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണ് മീണ; എംവി ജയരാജന്‍

കണ്ണൂര്‍: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. നട്ടഭ്രാന്തനെ പോലെ അധികാരമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണ് ടിക്കാറാം മീണയെന്ന് ജയരാജന്‍ വിമര്‍ശിച്ചു.

പിലാത്തറ ഓപ്പണ്‍വോട്ടുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം തെറ്റായിരുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. അതോടൊപ്പം ആരോപണ വിധേയരോട് വിശദീകരണം പോലും ചോദിക്കാതെ സ്വീകരിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക