Image

താമരശ്ശേരി ചുരത്തില്‍ ട്രക്കുകള്‍ക്ക് നാളെ മുതല്‍ നിയന്ത്രണം

Published on 13 May, 2019
താമരശ്ശേരി ചുരത്തില്‍ ട്രക്കുകള്‍ക്ക് നാളെ മുതല്‍ നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ട്രക്കുകള്‍ക്ക് നാളെ മുതല്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ യാത്ര വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിയന്ത്രണം ട്രക്കുകള്‍ക്ക് മാത്രം ഏര്‍പ്പെടുത്തുകയായിരുന്നു.

നിലവില്‍ മള്‍ട്ടി ആക്സില്‍ ട്രക്കുകള്‍ക്കു മാത്രമാണ് നിരോധനം. താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ട്രക്കുകള്‍ രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് നിര്‍ദേശം നല്‍കി. താമരശ്ശേരി ചുരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച്‌ കലക്ടര്‍ സീറാം സാമ്ബശിവ റാവുവിന്റെ ചേമ്ബറില്‍ ചേര്‍ന്ന യോഗത്തില്‍ നടന്ന യോഗത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ എ.കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജന്‍, എന്‍.എച്ച്‌ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക