Image

ലോകത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന്

Published on 13 May, 2019
ലോകത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന്

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ വളര്‍ച്ച സ്വകാര്യത സംരക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നും അതിനാല്‍ ലോകത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് ഫേസ്ബുക്കിന്റെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്. ഫേസ്ബുക്കും അത് ഏറ്റെടുത്ത മറ്റ് സോഷ്യല്‍ മീഡിയകളും പ്രത്യേക കമ്ബനികളായി പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക രംഗത്തെ വമ്ബന്‍ കമ്ബനികള്‍ ലാഭത്തിന് വേണ്ടി വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുകയും ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത നിലപാടാണ് എടുക്കുന്നത്. സുക്കര്‍ബര്‍ഗിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെടാതിരിക്കുന്നത് കൊണ്ടും അദ്ദേഹം അമേരിക്കന്‍ പൗരനല്ലാത്തതിനാലും അദ്ദേഹത്തിന്റെ ഉദ്ദേശം എത്ര തന്നെ നല്ലതാണെങ്കിലും പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും ഹ്യൂസ് ലേഖനത്തില്‍ ആരോപിക്കുന്നു.

ഫേസ്ബുക്കിനെ സംശയത്തിന്റെ നിഴലില്‍ മാത്രമേ അമേരിക്ക കാണുന്നുള്ളൂ. ഫേസ്ബുക്കിനെതിരെ നിരവധി പരാതികളാണ് വിവധ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നത്. മാത്രല്ല ഫേസ്ബുക്കിനെതിരെ വിവരം ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ഫേസ്ബുക്ക് ഇത്രയും നാള്‍ പിടിച്ച്‌ നിന്നത്,വിശ്വാസ്യത ഒന്ന് കൊണ്ടു മാത്രമാണെന്നും മികച്ച വിജയം നേടി മുനന്നോട്ടു പോകുന്ന കമ്ബനിയോട് വേര്‍പിരിയാന്‍ പറയുന്നത് ശരിയല്ലെന്നുമാണ് ഫേസ്ബുക്കിന്റെ ന്യായീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക