Image

വോട്ടെടുപ്പിന് സമയം നീട്ടി നല്‍കിയതെന്തിന്; കള്ളക്കളികള്‍ക്കെതിരെ തുറന്നടിച്ച്‌ രമേശ് ചെന്നിത്തല

Published on 13 May, 2019
വോട്ടെടുപ്പിന് സമയം നീട്ടി നല്‍കിയതെന്തിന്; കള്ളക്കളികള്‍ക്കെതിരെ തുറന്നടിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം നീട്ടിയത് കള്ളവോട്ടിന് സഹായകരമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമയം പുനക്രമീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടിലൂടെ ജയിച്ചു വരാനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. ഇതിനായി ഭരണത്തെ ദുരുപയോഗം ചെയ്തുവെന്നും യു.ഡി.എഫ് യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. കൂടാതെ പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊലീസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുന്‍പ് നിലപാടെടുത്ത പൊലീസ് തന്നെ സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്ബോള്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക